തിരുവനന്തപുരം: കവടിയാർ ബബിനോ സ്കൂളിൽ സംഘടിപ്പിച്ച മാനസിക ഉല്ലാസ പരിപാടിയിൽ സൈക്കോളജിസ്റ്റും അഗ്നി ഇഗ്നിറ്റിംഗ് ലൈവ്സ് സ്ഥാപകയുമായ ലക്ഷ്‌മി ജി.കുമാർ കുട്ടികളുമായി സംസാരിച്ചു കുട്ടികളുടെ പഠനശേഷി, ഓർമ്മശക്തി, ബുദ്ധി വികസനം, പ്രശ്നം പരിഹരിക്കൽ, ബന്ധങ്ങളുടെ
ഊഷ്മളത നിലനിർത്തൽ എന്നിവയ്ക്കായി പരിപാടി നയിച്ച ലക്ഷ്മി ജി. കുമാറിനെ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ബുഷ്‌റ അഭിനന്ദിച്ചു. കുട്ടികളുടെ മാനസിക വളർച്ചയ്ക്കുവേണ്ടുന്ന പ്രായോഗിക ക്ലാസുകൾ സംഘടിപ്പിക്കാൻ അഗ്നി ഇഗ്‌നിറ്റിംഗ് ലൈവ്സിന് പ്രത്യേക താല്പര്യമുണ്ടെന്ന് ലക്ഷ്മി ജി. കുമാർ പറഞ്ഞു.