കേരളത്തിൽ ഏറ്റവുമധികം ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്ന കലാ-സാംസ്ക്കാരിക സംഘടനയായ പ്രേം നസീർ സുഹൃത് സമിതിക്ക്
തിരുവനന്തപുരത്തെ ഏറ്റവും വലിയ കലാ-സാംസ്ക്കാരിക സംഘടനയായ വയലാർ രാമവർമ്മ സാംസ്ക്കാരിക വേദി നൽകിയ പുരസ്ക്കാരം. ഇന്ന് വൈകുന്നേരം തൈക്കാട് ഭാരത് ഭവനിൽ നടന്ന നിറപകിട്ടാർന്ന ചടങ്ങിൽ വെച്ച് രമേഷ് ചെന്നിത്തല എം.എൽ.എ. സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷക്ക് വയലാർ പുരസ്ക്കാരം സമർപ്പിച്ചു. സാഹിത്യ തറവാട്ടിലെ കുലപതി സി.രാധാകൃഷ്ണൻ, ഐ.ബി.സതീഷ് എം.എൽ.എ, മുൻ മേയർ അഡ്വ.കെ.ചന്ദ്രിക, മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഗായകൻ പന്തളം ബാലൻ, ഭാരത് ഭവൻ എക്സി. മെമ്പർ റോബിൻ സേവ്യർ, വയലാർ രാമവർമ്മ സാംസ്ക്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വേദി ഖജാൻജി ശാസ്തമംഗലം ഗോപൻ തുടങ്ങി വിശിഷ്ടർ ചടങ്ങിൽ പങ്കെടുത്തു.
പ്രേംനസീർ സുഹൃത് സമിതിയെ സംബന്ധിച്ച് ഈ അംഗീകാരം വിലപ്പെട്ടതെന്ന് പറയാം.