ജനമൈത്രി പോലീസ് അവതരിപ്പിക്കുന്ന നാടകം ‘ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ’

0

തിരുവനന്തപുരം : സമകാലിക ചുറ്റുപാടിൽ സ്ത്രീകൾ വീടുകളിലും പൊതു ഇടങ്ങളിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജനമൈത്രി പോലീസ് ഒരുക്കുന്ന നാടകമാണ്
ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ’.ജനമെെത്രി ഡയറക്ടറേറ്റിനു കീഴിലുള്ള ഡ്രാമാ ടീം അവതരിപ്പിക്കുന്ന നാടകത്തിന്റെ പ്രദർശനോദ്ഘാടനം വഴുതയ്ക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ എഡിജിപി എം. ആർ. അജിത് കുമാർ നിർവഹിച്ചു. ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ. നിശാന്തിനി, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കിരൺ നാരായൺ, വനിത കോളേജ് പ്രിൻസിപ്പാൾ അനുരാധ വി. കെ, പ്രൊഫ. ഷീമോൾ , പി റ്റി എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് അവതരിപ്പിക്കപ്പെട്ട നാടകം നിറഞ്ഞ
കയ്യടിയോടെയായിരുന്നു സദസ് സ്വീകരിച്ചത്. സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക- മാനസിക പീഢനങ്ങൾ സരസവും നാടകീയവുമായി അവതരിപ്പിക്കപ്പെട്ടു. സബ് ഇൻസ്പെക്ടർമാരായ നിസാറുദീൻ, മുഹമ്മദ് ഷാ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആര്യാദേവി, നിമി രാധാകൃഷ്ണൻ , സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ , സുഭാഷ് കുമാർ , സുധർമ്മൻ, ഷംനാദ് , രതീഷ് , രേഷ്മ എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. അനിൽ കാരേറ്റ് ആണ് നാടകരചനയും സംവിധാനവും നിർവഹിച്ചത് .

കേരളത്തിലുടനീളം നാടകം അവതരിപ്പിക്കും.
സമൂഹത്തിനെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും പോലീസ് സംവിധാനങ്ങളുടെയും പദ്ധതികളുടെയും പ്രചാ രണത്തിനുമായി കേരള ജനമെെത്രി പോലീസ് നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്.

റഹിം പനവൂർ
ഫോൺ : 9946584007
You might also like

Leave A Reply

Your email address will not be published.