ഇന്ന് എം എല്‍ എസില്‍ നാഷ്വിലെയെ നേരിട്ട ഇന്റര്‍ മയാമി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഗോള്‍ രഹിതമായാണ് മത്സരം അവസാനിച്ചത്. മെസ്സി എത്തിയതിനു ശേഷം മെസ്സി ഗോളോ അസിസ്റ്റോ നല്‍കാത്ത ആദ്യ മത്സരം കൂടിയായി ഇത്. താരം അവസരം സൃഷ്ടിച്ചു എങ്കിലും സഹതാരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താൻ ഇന്ന് ആയില്ല.മെസ്സി, ബുസ്കറ്റ്സ്, ആല്‍ബ എന്നിവര്‍ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ല. മെസ്സി അമേരിക്കയില്‍ അരങ്ങേറ്റം നടത്തിയ ശേഷം തുടര്‍ച്ചയായ 9 മത്സരങ്ങളില്‍ ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഇന്നത്തെ ഫലം ലീഗ് ടേബിളില്‍ മുന്നോട്ട് വരാനുള്ള മയാമിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്. 24 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി മയാമി ലീഗില്‍ പതിനാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. അവസാന സ്ഥാനത്തുള്ള ടൊറൊന്റോയ്ക്കും 22 പോയിന്റാണ്