തിരുവനന്തപുരം സി.ഐ.ഒ. ക്ലബ് കേരള ഘടകത്തിന്റെ ഗോഡ്സ് ഓൺ സി.ഐ.ഒ കോൺക്ലേവ് 2023 സെപ്തംബർ 23ന് ഹയാത്ത് റീജൻസിയിൽ നടക്കും. സാങ്കേതികവിദ്യ,വിജ്ഞാനം പങ്കിടൽ, സാംസ്കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ കോൺക്ലേവ് സാങ്കേതിക രംഗത്തെ മികച്ച കോൺക്ലേവുകളിലൊന്നായിരിക്കും.
സാങ്കേതിക വിദഗ്ദ്ധർ, ചീഫ് ഇൻഫർമേഷൻ ഓഫീസേഴ്സ്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഐ.ടി. തലവന്മാർ എന്നിവരുടെ കൂട്ടായ്മയാണ് സി.ഐ.ഒ. ക്ലബ്. ഉൾക്കാഴ്ചയുളളതും ഫലപ്രദമായതുമായ സാങ്കേതിക വിദഗ്ദ്ധരുടെ ശൃംഖല സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് സി.ഐ.ഒ. ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിനായി മികച്ച ബിസിനസ് സൊല്യൂഷനുകൾ കണ്ടെത്തുന്നതിനും തങ്ങളുടെ മേഖലകളിൽ സാങ്കേതികമുന്നൊരുക്കം സൃഷ്ടിക്കുന്നതിനും ക്ലബ്ബ് അംഗങ്ങളെ പ്രാപ്തരാക്കുന്നു.
ചടങ്ങിൽ ഡോ.ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും. മനോജ് എബ്രഹാം ഐ.പി.എസ്. സി.ഐ.ഒ. ക്ലബ്ബും കേരള പോലീസ്
സൈബർഡോമുമായുളള പങ്കാളിത്തത്തെ കുറിച്ച് പ്രസംഗിക്കും. സൺടെക്കിന്റെ ഐ ടി മേധാവിയും സി.ഐ.ഒ. ക്ലബ് കേരള ഘടകം പ്രസിഡൻറ് ബി.ശ്രീകുമാർ സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങിൽ
- 2 സ്പെറിഡിയൻ ടെക്നോളജീസ് ഐ.ടി. സർവീസസ് ഡയറക്ടറും. സി.ഐ.ഒ – ക്ലബ് കേരള ഘടകം ട്രഷററുമായ സുഗീഷ് സുബ്രഹ്മണ്യൻ നന്ദി പ്രസംഗം ചെയ്യും. വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ
9 പ്രസംഗിക്കും.
ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിൾ, ഡെൽ എച്ച്.പി., ടെലകോം കമ്പനികളായ എയർടെൽ വോഡഫോൺ, സിഫി, ഐ.ടി സെക്യൂരിറ്റി സൊല്യൂഷൻ ദാതാക്കളായ ഫോർടിനെറ്റ്, ക്രൗഡ് ക് സെന്റിനൽ വൺ,സോഫോസ്, ഉത്പന്നാധിഷ്ഠിത കമ്പനികളായ കോംവാൾട് മാനേജ് എഞ്ചിൻ, സോഹോ, സിസ്റ്റം ഇന്റഗ്രേറ്റേഴ്സായ കൈലാർക്, വെർടെക്സ്, മാഗ്നം,ടെക്നോലൈൻ തുടങ്ങിയ നിരവധി സുപ്രധാന സ്ഥാപനങ്ങൾ കോൺക്ലേവിന്റെ ഭാഗമാകും.
ബാങ്കിംഗ്, റീടെയ്ൽ,മാനുഫാക്ചറിംഗ്, ഫുഡ്, സോഫ്റ്റ് വെയർ തുടങ്ങിയ വിവിധ മേഖലകളിലെ നൂറിലധികം സി.ഐ.ഒമാരും ഐ.ടി. മേധാവികളും പങ്കെടുക്കും. ഇവയിൽ അറുപതിലേറെ സി.ഐ.ഓർ സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളിൽ നിന്നുളളവരും നാല്പതിലേറെ സി.ഐ.മാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നുളളവരുമായിരിക്കും. * അതിർവരമ്പുകളില്ലാതെ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയിലൂന്നിയ ഭാവിയാണ് സി.ഐ.ഒ. ലക്ഷ്യമിടുന്നത്. ഈ സാങ്കേതികവിദ്യ സി.ഐ.ഒമാർക്കും സാങ്കേതിക മാനുഫാക്ചറേഴ്സിനും സേവന ദാതാക്കൾക്കും മികച്ച നവീന ആശയങ്ങൾ സമ്മാനിക്കും. അറിവ് പങ്കുവെക്കുകയും ആശയങ്ങൾ സൃഷ്ടിക്കുകയും പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ഡിജിറ്റൽ ലാൻഡ്സ്കേപ്പിൽ മികച്ച മാറ്റം കൊണ്ടുവരാനാണ് സി.ഐ.ഒ. ക്ലബ്ബ് ലക്ഷ്യമിടുന്നത്.