കല്ലമ്പലം : ദേശീയ ബാലതരംഗം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനാഘോഷത്തിന്‍റെ ഭാഗമായി ഗുരുവന്ദനവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. കല്ലമ്പലം കെ.ടി.സി.റ്റി. ആഡിറ്റോറിയത്തിൽ ദേശീയ ബാലതരംഗം ചെയർമാൻ മുന്‍ എം.എല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് അധ്യാപകരെ ആദരിച്ചു കൊണ്ടാണ് ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വൈദ്യശാസ്ത്ര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മെഡിക്കൽ സൂപ്രണ്ടായി വിരമിക്കുകയും, നിലവിൽ ജില്ലാ അഡീഷണൽ ഡയറക്ടറുമായ ഡോ. നജീബ് ഷംസിനും ചടങ്ങില്‍ സ്നേഹാദരവ് നല്‍കി.

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. അധ്യാപന മേഖലയിലും കുട്ടികളുടെ കലാകായികവാസനകൾ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും തന്‍റേതായ സംഭാവനകൾ നൽകിയ ലെകോള്‍ ചെമ്പക സില്‍വര്‍ ഓക് സ്കൂള്‍ അധ്യാപിക അഞ്ജന, കിഴുവിലം എസ്.എസ്.എം. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികമാരായ സുഗന്ധി, സജിത കുമാരി, സബീന, ഗിനിത, ശ്രീലേഖ, ഞെക്കാട് ഹൈസ്കൂള്‍ അധ്യാപിക അസീജ എന്നിവരെ ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.റ്റി. ശരത്ചന്ദ്രപ്രസാദ് മൊമെന്റോയും, പൊന്നാടയും നല്‍കി ആദരിച്ചു. മികച്ച പി.റ്റി.എ. പ്രസിഡന്‍റിനുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായ ദേശീയബാലതരംഗം പ്രവര്‍ത്തക യാസ്മിന്‍ സുലൈമാനെ ചടങ്ങില്‍ ആദരിച്ചു. ബാലപ്രതിഭകളായ ആദിൽ ഇഷാൻ, അൻസഫ് സുലൈമാൻ എന്നിവര്‍ സേവന പുരസ്കാരം ഏറ്റുവാങ്ങി.
പ്രതിഭാസംഗമത്തില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ശലഭമേള വിജയികളെയും ആദരിച്ചു. അഞ്ജന ടീച്ചര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയബാലതരംഗം ജില്ലാ കോർഡിനേറ്റർ എം. ജഗേന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ ബാലതരംഗം ചിറയിൻകീഴ് താലൂക്ക് കോർഡിനേറ്റർ ബിജിഉണ്ണി, സുരേഷ് ബാബു, M. H. സുലൈമാൻ, ഷാനവാസ്, വത്സല, യാസ്മിന്‍ സുലൈമാന്‍, ദേശീയബാലതരംഗം താലൂക്ക് സെക്രട്ടറി ആദില്‍ ഇഷാന്‍, ജാവേദ് മുഹമ്മദ്, കുമാരി അനുഷ, ബേബി സാഹിയ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയബാലതരംഗം താലൂക്ക് പ്രസിഡന്റ് അൻസഫ് സുലൈമാൻ കൃതജ്ഞത പറഞ്ഞു.”
