വക്കം ഖാദർ 80 രക്തസാക്ഷിത്യവാർഷികം : 2023 സെപ്റ്റംബർ 10 ഞായറാഴ്ച 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ
വക്കം ഖാദർ ഓർമ്മയായിട്ട് 80 വർഷങ്ങൾ. പിറന്ന നാടിന്റെ മോചന ത്തിനു വേണ്ടി, ഒടുങ്ങാത്ത സ്വാതന്ത്ര്യദാഹവും നിർഭയ മനസ്സുമായി 1943 സെപ്റ്റംബർ 10 ന് 26-ാം വയസ്സിൽ മദ്രാസ് സെൻട്രൽ ജയിലിലെ തൂക്കു മരത്തിൽ ജീവിതം ഹോമിച്ച അനശ്വര രക്തസാക്ഷി. എല്ലാവർഷവും ദുഃഖ സ്മരണകളുണർത്തി ആ ദിനവും കടന്നുപോകും.

ഖാദറിന്റെയും സഹപ്രവർത്തകരുടേയും ശാശ്വത സ്മരണ നിലനിർത്താ ൻ, 2012 ൽ തലസ്ഥാന നഗരിയിൽ രൂപം കൊണ്ട് ഐ എൻ എ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഫൗണ്ടേഷന്റെ നിവേദനഫലമായി 2020 ൽ സംസ്ഥാന സർക്കാർ നന്ദാവനത്തു് 9 സെന്റ് സ്ഥലം അനുവദിച്ചു തന്നിട്ടുണ്ട്. താൽക്കാ ലികമായി ഓഫീസ് അവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആസന്നഭാവിയിൽ അനുയോജ്യമായ ഒരു സാംസ്കാരിക കേന്ദ്രം അവിടെ ഉയർന്നുവരുമെന്ന് പ്രത്യാശിക്കാം.വക്കം ഖാദറിന്റെ 80-ാം രക്തസാക്ഷിത്വ വാർഷികദിനമായ 2023 സെപ്റ്റംബർ 10 ഞായറാഴ്ച 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പൊതു യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. എം. എം. ഹസ്സൻ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത യോഗം ബഹു. ധനകാര്യവകുപ്പുമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ഉത്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.
മുൻമന്ത്രി/സ്പീക്കർ ശ്രീ. എം. വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, ശ്രീ. ഇ. എം. നജീബ്, ശ്രീ. പി. കെ. വേണുഗോപാൽ, ശ്രീ. എം. എസ്സ്. ഫൈസ ൽഖാൻ, ശ്രീ. ബി.എസ്സ്. ബാലചന്ദ്രൻ, ഡോ. കായംകുളം യൂനുസ് എന്നിവർ പങ്കെടുക്കും.