ചേരുവകള്‍
ഫ്രഷ് ക്രീം- 1 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് – 1/2 കപ്പ്
വാനിലാ എസന്‍സ് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു കപ്പ് അളന്നെടുത്ത ഫ്രഷ് ക്രീം ഒരു ബൗളിലേക്കൊഴിച്ച് ക്രീം കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്യുക.
ഫ്രഷ് ക്രീമിലേക്ക് ഒരു ടീസ്പൂണ്‍ വാനിലാ എസന്‍സ് ചേര്‍ത്ത് ബീറ്റിങ് തുടരുക
അര കപ്പ് കണ്ടന്‍സ്ഡ് മില്‍ക് കൂടി ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ബീറ്റ് ചെയ്യുക
ഇനി ഈ ഐസ്ക്രീം മിക്‌സ് ഒരു കണ്ടെയ്‌നറിലേക്ക് മാറ്റി 12 മണിക്കൂര്‍ എങ്കിലും ഫ്രീസ് ചെയ്യുക.
നന്നായി ഫ്രീസായ ഐസ്ക്രീം സെര്‍വറിലേക്ക് മാറ്റാം.
ചെറീയോ സ്‌ട്രോബറിയോ ഡ്രൈ ഫ്രൂട്ട്‌സോ ചേര്‍ത്താല്‍ ഐസ്‌ക്രീമിന് രുചിയേറും.