ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം ചാക്ക-കഴക്കൂട്ടം ബൈപാസിൽ തുടങ്ങി
ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് എന്നിവയുടെ മാത്രമല്ല, വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും.
നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ് റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽ കാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ.അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂാപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ് റെസ്റ്ററന്റ്, മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന ‘ഫ്ലേവേഴ്സ് ഓൺ വൺ’ എന്ന സ്പെഷ്യാലിറ്റി റെസ്റ്ററന്റ്, ബ്ലാക്ക് കോഫീ എന്ന കോഫീ ഷോപ്പ് മുതലായ അതിവിപുലമായ രുചിഭേദങ്ങളാണ് ഗോകുലം ഗ്രാൻഡിൽ അതിഥികളെ കാത്തിരിക്കുന്നത്.
ശാന്തവും സ്വസ്ഥവുമായ വിശ്രമം ആഗ്രഹിച്ചെത്തുന്ന അതിഥികൾക്ക് സ്വിമ്മിങ്ങ് പൂൾ, ഫിറ്റ്നസ് സെന്റർ എന്നിങ്ങനെ ആരോഗ്യപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നവീനവും പരമ്പരാഗതവും ആയിട്ടുള്ള കിഴക്കൻ ശൈലിയിലും പടിഞ്ഞാറൻ ശൈലിയിലുമുള്ള തെറാപ്പികളുമായി സ്മാ എന്നിങ്ങനെ അതിഥികൾക്ക് തികച്ചും ആഡംബരപൂർണ്ണമായ വിനോദോപാധികളാണ് ഹോട്ടലിൽ കരുതിയിട്ടുള്ളത്.
Chakkai – Kazhakkootam Bypass, Near Akkulam Bridge, Trivandrum, Kerala – 695 583, Tel : +91 471 350 9900, Mob: +91 97788 00360 rsv.tvm@gokulamhotels.com / www.gokulamgrandtrivandrum.com