റിമെംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിച്ച ക്രൗര്യം സിനിമയിലൂടെ മലയാള സിനിമ സംഗീത ശാഖയിലേക്ക് ഒരു സംഗീത സംവിധായിക കൂടി എത്തിയിരിക്കുന്നു.പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോളിന്റെ ശിഷ്യ അനു കുരിശിങ്കൽ ആണു ക്രൗര്യം സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്.സിനിമയിലെ മനോഹരമായ ഒരു മെലഡി ഗാനം ആണു അനു വരികൾ എഴുതി ചിട്ടപ്പെടുത്തിയെടുത്തത്..പ്രശസ്ത ഗായകൻ വിധു പ്രതാപ് ആണ് ആലപിച്ചിരിക്കുന്നത്..റീച്ച് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്..പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ് പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ, ഡിവൈൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.ആദി ഷാൻ, ഗാവൻ റോയ്, ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, റോഷിൽ പി രഞ്ജിത്ത്, കുട്ട്യേടത്തി വിലാസിനി, വിജയൻ വി നായർ, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്.പ്രൊഡക്ഷൻ കൺട്രോളർ: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനർ: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ്: ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ: അനു കുരിശിങ്കൽ, മെജോ മാത്യു, സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ്, കളറിങ് പ്രഹ്ലാദ് പുത്തഞ്ചേരി , ട്രൈലെർ കട്ട്സ് ഷനൂപ്,സ്റ്റിൽസ് & ഡിസൈൻസ് :നിതിൻ കെ ഉദയൻ, എന്നിവരാണ് അണിയറപ്രവർത്തകർ ആകാശ്