അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് തെക്കൻ മേഘലാ കമ്മറ്റിയുടെ സേവന പദ്ധതികളുടെ ഉദ്ഘാടന മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു
സർക്കാൻ അന്ധ വിദ്യാലയങ്ങളിൽ അറബി അധ്യാപക തസ്തിക സൃഷ്ടിക്കുrന്ന കാര്യം അനുഭാവ പൂർവ്വം പരിഗണിക്കും മന്ത്രി വി ശിവൻ കുട്ടി .
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ അന്ധവിദ്യാലയ ങ്ങളിൽ അറബി അധ്യാപക തസ്തിക സൃഷ്ടിക്കുന്ന കാര്യം അനുഭാവ പൂർവ്വം പരിഗണിക്കു
മെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് തെക്കൻ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതർക്കായി തുടങ്ങുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായി രുന്നു മന്ത്രി . വിവിധ തരത്തിലുള്ള പരിമിതികളനുഭവിക്കുന്നവരെ ചേർത്തു പിടിച്ച് സാമൂഹ്യ പുരോഗതി കൈവരിക്കാൻ അവസര മൊരുക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ദമാണെന്നും മന്ത്രി പറഞ്ഞു . മണക്കാട് വലിയ ജുമാ മസ്ജിദ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ, അഡ്വക്കറ്റ് എ എം കെ. നൗഫൽ അദ്ധ്യക്ഷം വഹിച്ചു. കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ഡോക്ടർ എം. എസ്. ഫൈസൽ ഖാൻ നിർവഹിച്ചു.കോർപ്പറേഷൻ കൗൺസിലർ സിജുലാൽ ,മണക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ , സംസ്ഥാന ഭാരവാഹികളായ മുസ്തഫ മാസ്റ്റർ ,സയ്യിദ് അലി തുടങ്ങിയവർ ആശംസകൾ നേരുന്നു.
തിരുവനന്തപുരം, കാസർഗോഡ് അന്ധ വിദ്യാലയ ങ്ങളിൽ അറബിക് പോസ്‌റ്റനുവദിക്കണ മെന്നാവശ്യപ്പെട്ട് കൊണ്ട് അസ്സബാഹ് സംസ്ഥാന പ്രസിഡന്റ് പി.എ. കരിം മാസ്റ്റർ മന്ത്രിക്ക് നിവേദനം നൽകി
അസ്സബാഹ് തെക്കൻ മേഘല ലാ പ്രസിഡന്റ് ബാദുഷ സ്വാഗതവും, അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു. മാധ്യപ്രവർത്ത കനും, മോട്ടിവേഷൻ സ്പീക്കറുമായ വൈ. ഇർഷാദ് ക്ലാസ്സെ ടുത്തു.
അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് തെക്കൻ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതർക്കായി തുടങ്ങുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടന കർമ്മം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു.