പാകിസ്ഥാനും മൂന്നാംജയമാണ് ലക്ഷ്യം.
ലോകകപ്പില്‍ ഒരിക്കലും പാകിസ്ഥാനുമുന്നില്‍ ഇന്ത്യ തോറ്റിട്ടില്ല. മികവ് തുടരാനാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ് പാക് പട. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഏഴ് ഏകദിനത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇന്ത്യ അഞ്ചെണ്ണത്തില്‍ ജയിച്ചു. പാകിസ്ഥാൻ ഒന്നിലും. ഒരുമത്സരം മഴകാരണം ഫലമില്ലാതെ അവസാനിച്ചു. പാകിസ്ഥാന്റെ ഒരു ജയം ഐസിസി ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരിലാണ്.പാക് പേസര്‍മാരും ഇന്ത്യൻ ബാറ്റര്‍മാരും തമ്മിലാണ് പോര്. 2017ലെ ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ മുഹമ്മദ് ആമിര്‍, ജുനൈദ് ഖാൻ, ഹസ്സൻ അലി എന്നീ പേസര്‍മാര്‍ക്കുമുന്നിലായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ പരാജയപ്പെട്ടത്. തുടര്‍ന്നുനടന്ന മൂന്ന് ഏഷ്യാകപ്പ് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. കഴിഞ്ഞ ഏഷ്യാകപ്പിലെ ആദ്യ മുഖാമുഖം മഴകാരണം റദ്ദാക്കി. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 228 റണ്ണിന്റെ വമ്ബൻ ജയമാണ് രോഹിത് ശര്‍മയും കൂട്ടരും നേടിയത്. പാക് പേസര്‍മാരെ വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് അടിച്ചുപറത്തി.എങ്കിലും ഇടംകൈയൻ പേസര്‍ ഷഹീൻഷാ അഫ്രീദിയെ ഇന്ത്യ കരുതിയിരുന്നേ മതിയാകൂ. ഇന്ത്യയുടെ മുൻനിര ബാറ്റര്‍മാര്‍ക്ക് ഇടംകൈയൻ പേസര്‍മാര്‍ക്കെതിരെ മികച്ച റെക്കോഡില്ല. ട്വന്റി 20 ലോകകപ്പില്‍ ഷഹീൻ അതുതെളിയിച്ചതാണ്. കൂട്ടിന് ഹാരിസ് റൗഫും ഹസ്സൻ അലിയുമുണ്ട്. രോഹിതുംകൂടി മികവിലെത്തിയതോടെ ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിച്ചു. അഫ്ഗാനിസ്ഥാനെതിരെ രോഹിതും വിരാട് കോഹ്ലിയും ഇഷാൻ കിഷനും മികച്ച കളിയാണ് പുറത്തെടുത്തത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മധ്യനിരയില്‍ റണ്ണൊഴുക്കും.ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദില്‍. ഉദ്ഘാടന മത്സരത്തില്‍ ചാമ്ബ്യൻമാരായ ഇംഗ്ലണ്ടിനെ ന്യൂസിലൻഡ് തകര്‍ത്തുകളഞ്ഞത് ഇവിടെവച്ചാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍ ലക്ഷ്യം 82 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ അടിച്ചെടുത്തത്.
കോഹ്ലി ഏഴാമത്
ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യൻ സൂപ്പര്‍താരം വിരാട് കോഹ്ലിക്ക് റാങ്കിങ്ങിലും മുന്നേറ്റം. ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയ കോഹ്ലി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റര്‍മാരുടെ പട്ടികയില്‍ ഏഴാമതെത്തി. ആദ്യകളിയില്‍ 97 റണ്ണുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുല്‍ 15 സ്ഥാനം മെച്ചപ്പെടുത്തി 19–-ാംറാങ്കിലെത്തി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റര്‍ എയ്ദെൻ മാര്‍ക്രവും മികച്ച നേട്ടമുണ്ടാക്കി. മാര്‍ക്രം 32ല്‍നിന്ന് 21–-ാംറാങ്കിലേക്ക് കുതിച്ചു.