തിരുവനന്തപുരം : ഗാന്ധിജയന്തിയോടനുബന്ധിച്ച് കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സമഗ്രസംഭാവയ്ക്ക് ഫ്രീഡം ഫിഫ്റ്റി നല്‍കുന്ന ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ഠ പുരസ്കാരത്തിന് പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റും, ദേശീയബാലതരംഗം പ്രവര്‍ത്തകനുമായ എം.എച്ച് സുലൈമാന്‍ അര്‍ഹനായി.

മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. വിജിലന്‍സ് എസ്.പി. മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി. കവിയും, സാഹിത്യകാരനും, നടനുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സി.ജി.എല്‍.എസ്. ഡയറക്ടര്‍ റോബര്‍ട്ട് സാം, സാഹിത്യകാരന്‍ അനില്‍ കരിങ്കുളം, അമീര്‍ കണ്ടല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്‍മാന്‍ പിരപ്പന്‍കോട് ശ്യാംകുമാര്‍ അദ്ധ്യക്ഷനായി. ചെയര്‍മാന്‍ റസല്‍ സബര്‍മതി സ്വാഗതവും റെജി വാമദേവന്‍ കൃതജ്ഞതയും പറഞ്ഞു. അധ്യാപക സാഹിതീപുരസ്കാരങ്ങളും വിതരണം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.
”ഗാന്ധിജയന്തിയോടനുബന്ധിച്ച് കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് ഫ്രീഡം ഫിഫ്റ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ഠ പുരസ്കാരം പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റും, ദേശീയബാലതരംഗം പ്രവര്‍ത്തകനുമായ എം.എച്ച്. സുലൈമാന് മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, വിജിലന്‍സ് എസ്.പി. മുഹമ്മദ് ഷാഫി, കവിയും, സാഹിത്യകാരനുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സമ്മാനിയ്ക്കുന്നു.”
