തിരുവനന്തപുരം: മൂന്ന് ദിവസവമായി തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്നു വരുന്ന അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടിയുടെ സമാപന സമ്മേളനം തോമസ് ജഫേഴ്സൺ സർവ്വകലാശാലയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ളയും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേലും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. സമാപന സമ്മേളന ഉത്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്,വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി, എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യത്തില്‍ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയത് മൂലമാണ് ഇരുവരും ചേര്‍ന്ന് ചടങ്ങ് ഉത്ഘാടനം നിര്‍വഹിച്ചത്.ചടങ്ങിൽ കാൻസർ സുരക്ഷിത കേരളം “പദ്ധതി ഡോ മോഹനൻ കുന്നുമ്മേലും ഡോ എംവി പിള്ളയും പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമാണ് കാൻസർ സുരക്ഷിത കേരള പദ്ധതി. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇതുപോലുള്ള കാന്‍സര്‍ പ്രതിരോധ ഉച്ചകോടി നടന്നതെന്നും ഇത് ഭാവിയില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുമെന്നും ഡോ എം വി പിള്ള പറഞ്ഞു. തുടര്‍ന്ന് സ്വസ്തി ഫൗണ്ടേഷന്‍റെ സ്നേഹതാളം പരിപാടിക്ക് നിംസ് മെഡിസിറ്റി നല്‍കുന്ന ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍ നിര്‍വഹിച്ചു.

രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രിവന്റീവ് ക്യാൻസർ സമ്മിറ് നടന്നത്. തലസ്ഥാനത്തു കാന്‍സര്‍ പ്രിവന്റീവ് സെന്ററര്‍ യാഥാര്‍ഥ്യമാക്കുക എന്നതും സമ്മേളനത്തിന്‍റെ ലക്ഷ്യമാണ്. കൂടാതെ പ്രമുഖ ആശുപത്രികളുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും കാൻസർ പരിശോധന ഉറപ്പാക്കിയിട്ടുമുണ്ട്.
സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും സ്വസ്തി ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം ബേബി മാത്യു സോമതീരം, , മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സ്വസ്തി ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം എസ് ഗോപിനാഥ്, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍, ലേക്ഷോര്‍ ഡയറക്ടര്‍ സാക്കിര്‍, ഐഎംഎ അലുമിനി പ്രസിഡന്റ് ജോണ്‍ പണിക്കര്‍, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ കൃഷ്ണനന്ദ പൈ, മുതലായവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.