തിരുവനന്തപുരം : കേരള ഫോറസ്ററ് ഡ്രൈവേഴ്സ് അസോസിയേഷൻ മുപ്പത്തി ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.വനസംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നവരും പ്രതികൂലമായ കാലാവസ്ഥയിലും ജീവൻ പണയം വച്ച് മുന്നിൽ നിന്നു സേവനം നടത്തുന്നവരുമാണ് ഫോറസ്ററ് ഡ്രൈവർമാരെന്ന് മന്തി പറഞ്ഞു. സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ വനസംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഡ്രൈവിംഗ് സ്കൂളുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരമുണ്ടാകുമെന്നും നിശ്ചിത യോഗ്യത ഉള്ളവർക്ക് മാത്രമേ ഡ്രൈവിംഗ് സ്കൂളുകളിൽ ഇൻസ്ട്രക്റ്റർമാരാകാൻ കഴിയുകയുള്ളുവെന്നും മന്തി വ്യക്തമാക്കി.അരിക്കൊമ്പൻ, പി ടി 7 ദൗത്യ സംഘത്തിലെ സാരഥികളെ മന്ത്രി ആദരിച്ചു.അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയ നേടിയവരെയും മന്ത്രി ആദരിച്ചു.അസോസിസിയേഷൻ സംസ്ഥാന പ്രഡിഡന്റ് കെ. ആർ. പ്രതാപ് അധ്യക്ഷനായിരുന്നു സർവീസിൽ നിന്ന് വിരമിച്ച ഫോറസ്റ്റ് ഡ്രൈവർമാരെ ഡി. എഫ് ഒ എസ്. വി. വിനോദ് ആദരിച്ചു .ജീവകാരുണ്യ പ്രവർത്തന ഫണ്ട് ചടങ്ങിൽ വിതരണം ചെയ്തു . മികച്ച സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അർഹരായ അംഗങ്ങളെ ഡി. കെ. വിനോദ്കുമാർ അനുമോദിച്ചു . മികച്ച സംഘടനാ പ്രവർത്തനം നടത്തിയ ജില്ലാ കമ്മിറ്റിയ്ക്കുള്ള പുരസ്കാരം കെ. എ. പ്രദീപ്കുമാർ വിതരണം ചെയ്തു.കൗൺസിലർ പി.ഹരികുമാർ ,അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഡി. ബിജു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഐ. നാസർ,എസ്. വി. വിനോദ്, വി. എസ് രാഗേഷ്, ബി. ദിലീഫ്, എസ്. വിനോദ്കുമാർ, ബി. എസ്. ഉണ്ണിമോൻ, എ. അബ്ദുൾ മനാഫ്, ഡി. ജയൻ, സി. ബി. ഉണ്ണികൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ, റാഫി, സ്വാഗത സംഘം ചെയർമാൻ മെറി ജോസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ആർ. പ്രതാപ് ഉദ്ഘാടനം ചെയ്തു.
റഹിം പനവൂർ
ഫോൺ : 9946584007