ഉറുഗ്വെയുടെ മിന്നുംതാരവും ഉറ്റസുഹൃത്തുമായ ലൂയി സുവാരസിനെയാണ് അര്‍ജന്റീന നായകൻ മറികടന്നത്.63 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ 31 ഗോളുകളാണ് മെസ്സിയുടെ സമ്ബാദ്യം. 62 കളികളില്‍ 29 തവണയാണ് ഉറുഗ്വെക്കുവേണ്ടി സുവാറസ് ലക്ഷ്യം കണ്ടത്. പെറുവിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെയാണ് മറ്റൊരു റെക്കോര്‍ഡിനുകൂടി ഇതിഹാസതാരം ഉടമയായത്.പരിക്കുകാരണം ഇന്റര്‍ മയാമിയുടെ നിര്‍ണായക മത്സരങ്ങളില്‍നിന്നടക്കം വിട്ടുനിന്ന മെസ്സി, പെറുവിനെതിരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ കളത്തിലിറങ്ങുന്ന കാര്യത്തില്‍ സംശയത്തിലായിരുന്നു. എന്നാല്‍, ഫിറ്റ്നസ് വീണ്ടെടുത്ത താരം േപ്ലയിങ് ഇലവനില്‍ മൈതാനത്തെത്തി ആദ്യപകുതിയില്‍ തന്നെ എണ്ണംപറഞ്ഞ രണ്ടു ഗോളുകള്‍ സ്കോര്‍ ചെയ്യുകയായിരുന്നു. 60-ാം മിനിറ്റില്‍ മൂന്നാം തവണയും വലയില്‍ പന്തെത്തിച്ചെങ്കിലും ‘വാര്‍’ പരിശോധനയില്‍ ഗോളല്ലെന്നായിരുന്നു വിധി.കളിച്ച നാലു കളിയും ജയിച്ച ലോക ചാമ്ബ്യന്മാര്‍ തെക്കനമേരിക്കൻ ഗ്രൂപ്പില്‍ 12 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴുപോയന്റുവീതമുള്ള ഉറുഗ്വെ, ബ്രസീല്‍, വെനിസ്വേല ടീമുകളാണ് യഥാക്രമം രണ്ടുമുതല്‍ നാലുവര സ്ഥാനങ്ങളില്‍. ഉറുഗ്വെക്കെതിരെ ഇന്നുനടന്ന കളിയില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്.
Related Posts