തിരു:- ഒട്ടനവധി കുടുംബ ചിത്രങ്ങൾ കാഴ്ചവെച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമ്മാതാവ് പി.വി.ഗംഗാധരന്റെ നിര്യാണത്തിൽ പ്രണാമം അർപ്പിച്ചു കൊണ്ടുള്ള അനുസ്മരണം പ്രേം നസീർ സുഹൃത് സമിതി ഒക്. 21 ശനിയാഴ്ച തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്നു. ഗൃഹലക്ഷ്മിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ അവതരിപ്പിക്കുന്ന ഇന്നലകൾ ഇതു വഴിയേ പോയ്… എന്ന പേരിൽ ഗാനാമൃതവും ഒരിക്കിയിട്ടുണ്ട്. ഗായകരായ തേക്കടി രാജൻ, എം.ജി. സ്വരസാഗർ, ജ്യോത് സന. അവന് ദിക പ്രമോദ് എന്നിവർ ഗാനങ്ങൾ ആലപിക്കും. വൈകുന്നേരം 5 മണിക്ക് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ഉൽഘാടനം ചെയ്യുന്ന അനുസ്മരണ ചടങ്ങിൽ കവി പ്രഭാവർമ്മ, പ്രമോദ് പയ്യന്നൂർ, എം.എസ്. ഫൈസൽ ഖാൻ, മാതൃഭൂമി റീജിയണൽ മാനേജർ ആർ. മുരളി, സബീർ തിരുമല, പ്രൈം ലീഡേഴ്സ് ഷൈല സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദ്രൻ വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.