പത്ത് വര്‍ഷം മുൻപ് എങ്ങനെ ആയിന്നോ അതില്‍ നിന്നും വലിയ മാറ്റമൊന്നും ഈ നാല്‍പ്പത്തിയൊമ്ബതാം വയസിലും താരത്തിന് ഉണ്ടായിട്ടില്ല.ബാലതാരമായി വന്ന് തമിഴകത്ത് സ്വന്തമായി ഒരിടിപ്പിടം സൃഷ്‍ടിച്ച താരം. എങ്ങനെയാണ് തമിഴകത്തിന്റെ പ്രിയനടന് ഇങ്ങനെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുന്നത്? കൃത്യമായ ഭക്ഷണ ശൈലിയും വ്യായാമവുമാണ് അതിന്റെ പിന്നിലെ രഹസ്യം.തനിനാടൻ വിഭവങ്ങളോടാണ് താരത്തിന് ഏറെ പ്രിയം. ദോശയും ചിക്കനുമായി താരത്തിന്റെ ഇഷ്‌ട വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്. ഇഡലിയാണ് മറ്റൊരു വിഭവം. രാവിലെ ഒൻപതു മണിയാണ് പ്രാതല്‍ സമയം. ചൂടോടെ രണ്ട് ഇഡലിയും ഒരു കോഴിമുട്ടയുമാണ് പതിവ്. ശരീരത്തില്‍ ജലാത്തിന്റെ അളവ് നിലനിര്‍ത്താല്‍ ഇടയ്‌ക്ക് കരിക്കിൻ വെള്ളം കുടിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്.ഭക്ഷണക്കാര്യത്തില്‍ കൃത്യസമയം പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു മണിക്ക് ഉച്ചഭക്ഷണം. അത് വീട്ടില്‍ ഉണ്ടാക്കുന്നതിനോടാണ് പ്രിയം. ചോറിനും പച്ചക്കറികള്‍ക്കുമൊപ്പം ചിക്കനോ മീനോ കൂടി ഉള്‍പ്പെടുത്തും. വൈകുന്നേകം വിശപ്പുണ്ടെങ്കില്‍ ഒരു ഫ്രൂട്ട് സാലഡും. രാത്രി ഏഴ് മണിക്കാണ് ഡിന്നര്‍.അത് സാലഡോ സൂപ്പോ മാത്രം അടങ്ങിയ തീര്‍ത്തും ലളിതമായ രാത്രി ഭക്ഷണം. ആരോഗ്യ സംരക്ഷണത്തിലോ സൗന്ദര്യ സംരക്ഷണത്തിനോ മറ്റൊരു ഡയറ്റ് അദ്ദേഹം നോക്കാറില്ല. വര്‍ക്‌ഔട്ട് ചെയ്യുന്നതില്‍ ഒരു മുടക്കവും താരം വരുത്താറില്ല. ദിവസവും പത്തു മിനിറ്റ് കാര്‍ഡിയോ. ശേഷം വാം അപ്, തുടര്‍ന്ന് വെയ്റ്റ് ട്രെയിനിങ്.