തിക്കുറിശ്ശി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം : തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനാറാമത് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നോവൽ : ബാലികേറാമല( വിജയകൃഷ്ണൻ ). മികച്ച കഥാസമാഹാരം: മൂടി (ബി. മുരളി).
മികച്ച ചെറുകഥാസമാഹാരം : ട്യൂലിപ് പുഷ്പങ്ങളുടെ പാടം (ഡോ. കെ. കെ.പ്രേംരാജ് ).മികച്ച കവിതാ സമാഹാരം : വിളക്കി ചേർത്ത വാക്കുകൾ(അഹമ്മദ് ഖാൻ ). മികച്ച കവിതാ സമാഹാരം : വിചിത്ര നർത്തനം (ബദരി പുനലൂർ ). മികച്ച കലാ വൈജ്ഞാനിക ഗ്രന്ഥം : വരയിലേക്കുള്ള വഴി (കാരയ്ക്കാ മണ്ഡപം വിജയകുമാർ ). മികച്ച വൈജ്ഞാനിക ഗ്രന്ഥം: 4 വാല്യങ്ങൾ (ജോസ് ചന്ദനപ്പള്ളി).മികച്ച ചലച്ചിത്ര ഗ്രന്ഥം : മൗനത്തിന്റെ തമ്പിൽ നിന്ന് (എം. ചന്ദ്രപ്രകാശ് ). മികച്ച നാടക ഗ്രന്ഥം: നാട്യകലയുടെ വിഭാത സര ണികൾ (ഡോ. രാജാ വാര്യർ ). മികച്ച സാംസ്കാരിക ഗ്രന്ഥം : പ്രവാസം, പ്രതിനിധാനവും സർഗ്ഗാത്മകതയും (ഡോ. കെ. കെ. ശിവദാസ് ). മികച്ച ജീവചരിത്ര ഗ്രന്ഥം : കർമശുദ്ധിയുടെ സൗമ്യ തേജസ്‌ (എൽ. വി. ഹരികുമാർ ). മികച്ച നിയമ ഗ്രന്ഥം : നിയമനിഴലുകൾ (അഡ്വ. എ. നസീറ ).
സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകുന്നുണ്ട്.
ആർ. രാമചന്ദ്രൻനായർ അധ്യക്ഷനായും രാജീവ് ഗോപാലകൃഷ്ണൻ, രാജൻ വി. പൊഴിയൂർ എന്നിവർ അംഗങ്ങളായുമുള്ള ജൂറിയാണ് പുരസ്കാരങ്ങൾക്കുള്ള കൃതികൾ തെരഞ്ഞെടുത്തത്. തിക്കുറിശ്ശി സുകുമാരൻ നായരുടെ 107-ാം
ജന്മദിനമായ ഒക്ടോബർ 16ന് വൈകിട്ട് 4 മണിക്ക് പാളയം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ബി. മോഹനചന്ദ്രൻ നായരും സെക്രട്ടറി രാജൻ വി. പൊഴിയൂരും വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.
ഫൗണ്ടേഷൻ അംഗമായ രാധാകൃഷ്ണൻ കറുകപ്പിള്ളി രചിച്ച അമ്മ മധുരം എന്ന കവിതാ സമാഹാരം ഡോ. ജോർജ് ഓണക്കൂർ ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്യും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് പ്രൊഫ. ജി. എൻ. പണിക്കരെ ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അധ്യക്ഷനായിരിക്കും.സുദർശൻ കാർത്തിക പറമ്പിൽ പുസ്തകപരിചയം നടത്തും. നാടകരംഗത്തെ നിസ്തൂല സംഭാവന മാനിച്ച് വിതുര സുധാകരനെയും റേഡിയോ മാധ്യമ രംഗത്തെ സംഭാവന മാനിച്ച് പി. എം. ലാലിനെയും ചടങ്ങിൽ ആദരിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് ബി. മോഹനചന്ദ്രൻ നായർ സ്വാഗതവും സെക്രട്ടറി രാജൻ വി. പൊഴിയൂർ നന്ദിയും പറയും. വൈകിട്ട് 3 മണിമുതൽ ആറ്റുകാൽ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടക്കുന്ന കവി സമ്മേളനം ഡോ. പ്രഭാകരൻ പയ്യാടക്കൻ ഉദ്ഘടനം ചെയ്യും.7 മണിമുതൽ തിരുവനന്തപുരം നാടകക്കര അവതരിപ്പിക്കുന്ന മല്ലനും മാതേവനും മൂതേവിയും എന്ന നാടകം അരങ്ങേറും.

ഫൗണ്ടേഷൻ ട്രഷറർ സുരേന്ദ്രൻ കുര്യാത്തി, ശശി ഫോക്കസ്, ഡോ. പ്രഭാകരൻ പയ്യാടക്കൻ, രാധാകൃഷ്ണൻ കറുകപ്പിള്ളി, രശ്മി ആർ. ഊറ്ററ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.