നെല്ലിക്കാട് ഖാദിരിയ്യ ന അലേ മുബാറക്ക് , സനദ് ദാന സമ്മേളനം

0

തിരു: ജീവിക്കാൻ പോരാടുന്ന ഫലസ്തീൻ ജനതയ്ക്കാണ് ഇന്ത്യ പിന്തുണ നൽകേണ്ടത് എന്നും ഇന്ത്യ എക്കാലത്തും പലസ്തീൻ ജനതയ്ക്കൊപ്പം ആയിരുന്നുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചു .നിർഭാഗ്യവശാൽ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് പറയുന്ന ഇപ്പോഴത്തെ ഭരണാധികാരിയുടെ നിലപാട് വേദനാജനകമാണെന്നും , അതിലും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . പോത്തൻകോട് ഖാദിരിയ്യ അറബിക് കോളേജ് ശൈഖുനാ സൈനുലാബ്ദീൻ നഗറിൽ നടന്ന നഅലേ മുബാറക് മീലാദ് മതസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പ്രൊഫസർ തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാദർ സുനിൽ . സി.ഇ. വഴയില ,തടിക്കാട് സഈദ് ഫൈസി, സൈദലി മൗലവി,പനച്ചമൂട് ഷാജഹാൻ , തെക്കൻ സ്റ്റാർ ബാദുഷ , സജീവൻ നേതാജിപുരം , ബാലമുരളി വാവറയമ്പലം ,കിരൺ ദാസ് പൂലന്തറ, അഡ്വക്കേറ്റ് എസ് എം റാസി, പോത്തൻകോട് ഷുക്കൂർ , ഫഹദ് നെല്ലിക്കാട് ,അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു . ഖാദിരിയ്യ അറബിക് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച മുത്തഅല്ലിമീങ്ങൾക്കുള്ള സനദ് ദാന സമ്മേളനം സൈഫുദ്ദീൻ സൈനുല്ലാബ്ദീന്റെ അധ്യക്ഷതയിൽ ശൈഖുനാ സിറാജുൽ ഉലമ ഹൈദറൂസ് ഉസ്താദ് ഉദ്ഘാടനം ചെയ്തു സനദുകൾ വിതരണം നടത്തി. കാസർഗോഡ് സെയ്യദ് ഷംസുദ്ദീൻ അൽ ബാ അലവി,ഹുസൈൻ സഖാഫി ബീമാപള്ളി ,ജലാലുദ്ദീൻ മൗലവി കൊച്ചാലുംമൂട് ,അഫ്സൽ മുസ്ലിയാർ ബീമാപള്ളി ,യാസർ മന്നാനി തുടങ്ങിയവർ പ്രസoഗിച്ചു.

പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ അറബിക് കോളേജ് ന അലേ മുബാറക്ക് സനദ് ദാന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു. തെക്കൻ സ്റ്റാർ ബാദുഷ ,ബാലമുരളി ,പനച്ചമൂട് ഷാജഹാൻ,സജീവൻ നേതാജിപുരം,തോന്നയ്ക്കൽ ജമാൽ ,ഫാദർ സുനിൽ വഴയില , ശൈഖുന ഹൈദറൂസ് മൗലവി, കിരൺ ദാസ് പുലന്തറ സമീപം

You might also like
Leave A Reply

Your email address will not be published.