മിൽമ എച്ച്പിസിഎൽ ധാരണാപത്രം ഒപ്പിട്ടു
• വരുമാനം വിപണി വർധന ലക്ഷ്യം
തിരുവനന്തപുരം: മിൽമയുടെ അധീനതയിൽ ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ ഇന്ധന- ഇ വി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് മിൽമയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർ പറേഷൻ ലിമിറ്റഡും (എച്ച്പിസിഎൽ) തമ്മിൽ കരാറായി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, പുന്നപ എന്നിവിടങ്ങളിലാണ് 20 വർഷത്തെ കരാർ വ്യവസ്ഥയിൽ എച്ച്പിസിഎൽ ഇന്ധന- ഇ വി ചാർജിംഗ് ഷനുകൾ സ്ഥാപിക്കുന്നത്. ഈ സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് മിൽമയ്ക്കായിരിക്കും.
പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി (സിഎഫ്പി പട്ടണക്കാട്), സെൻട്രൽ പ്രോഡക്ട് ഡയറി (സിപി ഡി പുന്നപ്ര എന്നിവിടങ്ങളിലുള്ള മിൽമയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. പട്ടം മിൽമ ഭവ നിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ. എസ്. മണിയുടേയും എച്ച്പിസിഎൽ ജനറൽ മാനേജർ (ഇൻ ചാർജ് ഓഫ് സൗത്ത് വെസ്റ്റ് സോൺ റീട്ടെയിൽ) എം. സന്ദീപ് റെഡ്ഡിയുടേയും സാന്നിധ്യ ത്തിൽ മിൽമ എം ഡി ആസിഫ് കെ. യൂസഫും എച്ച്പിസിഎൽ സീനിയർ റീജിയണൽ മാനേജർ (കൊച്ചിൻ റീട്ടെയ്ൽ ആർ ഒ) അരുൺ കെ. യും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു.
എറണാകുളം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ഇആർസിഎംപിയു) ചെയർമാൻ എം. ടി ജയൻ, തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ടിആർസിഎംപിയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ എന്നിവർ സന്നിഹിതരായിരുന്നു.
മിൽമ ഉത്പന്നങ്ങളുടെ വിപണി ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ധന ഇ വി ചാർജിംഗ് സ്റ്റേഷനുകളോട് ചേർന്ന് മിൽമ പാർലർ, ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങൾ എന്നിവയും ഒരുക്കും.
മിൽമ ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന “റീപൊസിഷനിംഗ് മിൽമ 2023′ പദ്ധതിയുടെ തുടർച്ചയായി വിപണിസാധ്യത ഉറപ്പാക്കാനും ലാഭകരമാക്കാ നുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹന ങ്ങൾക്കാവശ്യമായ ഇന്ധനം കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും ഇത്തരം ഇന്ധന ഇ വി ചാർജിംഗ് ഷനുകളിലൂടെ സാധിക്കും. മിൽമയുടെ വൈവിധ്യവല്ക്കരണത്തിന്റെ ഭാഗമായുള്ള ഇത്തരം സംരംഭങ്ങൾ ഭാവിയിൽ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പുതിയ പദ്ധതികളുമായി മിൽമ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീട്ടെയിൽ ഇന്ധന ഔറ്റും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ ങ്ങൾ വികസിപ്പിക്കാൻ ഓരോ യൂണിറ്റിനും 3.5 കോടി രൂപ വീതം എച്ച്പിസിഎൽ ചെലവാക്കും. ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതും അതിന്റെ ജീവനക്കാർക്ക് പരിശീലനം നൽ കുന്നതും എച്ച്പിസിഎൽ ആയിരിക്കും. മിൽമയുടെ വൈവിധ്യവല്ക്കരണത്തിന്റെ ഭാഗമായി കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും മിൽമ ഉത്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനുമായാണ് ഇത്തരം കരാറുകളിൽ ഒപ്പിടുന്നത്.