ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയന്‍താര അവതരിപ്പിക്കുന്നത്.സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്‍റ് അവതരിപ്പിക്കുന്നത്. 9s എന്ന പേരില്‍ അടുത്തിടെ അവതരിപ്പിച്ച ബ്രാൻഡ് വഴിയാണ് ഈ ഉത്പന്നവും എത്തുക . ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9s എന്ന പേരില്‍ എത്തുന്നത്.സ്ത്രീ ആര്‍ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയില്‍ ഫെമി 9 ന്‍റെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാന്‍റ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേര്‍ന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മില്‍ സഹായിച്ച് വളരാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ നയന്‍താര പറയുന്നത്.പുതിയ ഉത്പന്നത്തോടൊപ്പം ഭര്‍ത്താവ് വിഘ്നേശ് ശിവനൊപ്പവും, ഡോ.ഗോമതിക്കൊപ്പവും ഉള്ള ചിത്രങ്ങള്‍ നയന്‍താര പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംരംഭം തുടങ്ങിയതിനു സോഷ്യല്‍ മീഡിയയില്‍ അടക്കം നയന്‍താരക്ക് അഭിനന്ദനം ലഭിക്കുന്നുണ്ട്.ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന മണ്ണാങ്കട്ടി എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്.ഇരൈവന്‍ എന്ന ജയം രവി ചിത്രമാണ് നയന്‍താരയുടെതായി അവസാനമായി പുറത്തുവന്നത്.