നാല് വര്‍ഷം മുന്‍പാണ് ചിത്രം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ ഇന്നലെയാണ് എമ്ബുരാന്‍ ചിത്രീകരണത്തിന് തുടക്കമായത്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങിനായി മോഹൻലാല്‍ നാലാം തീയതി തന്നെ ദില്ലിയില്‍ എത്തിയിരുന്നു.അതേസമയം ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യമെടുത്താല്‍ തന്നെ ഞെട്ടിപ്പോകും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരനാം നടത്തുന്നത്. യുഎഇ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് അതില്‍ പ്രധാനം. നിരവധി ഷെഡ്യൂളുകളിലാവും പൃഥ്വിരാജ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഫരീദാബാദില്‍ നിന്നും ഡോക്ക്, കാര്‍ഗില്‍, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.