‘ ഭീമനർത്തകി ‘ ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയൻ തിരുമലയും

0

ഏറയിൽ ( Aerayil ) സിനിമാsinte ബാനറിൽ സജീവ് കാട്ടയ്ക്കോണം നിർമിച്ചു Dr : സന്തോഷ്‌ സൗപർണിക കഥയും തിരക്കഥ യും രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന സിനിമ ആണ് ‘ ഭീമനർത്തകി ‘ ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയൻ തിരുമലയും… (Jayan Thirumala ) ചിത്രസംയോജനം അനിൽ ഗണേഷ് ഉം ആണ്…വ്യത്യസ്ഥമായ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകകരുടെ മുന്നിൽ അവതരിപ്പിച്ച നടനും സംവിധായകനും ആയ Dr. സന്തോഷ്‌ സൗപർണിക പ്രേക്ഷകരുടെ ചിന്തകൾക്കു തീ പിടിപ്പിക്കാൻ എത്തുകയാണ് തന്റെ പുതിയ ചിത്രമായ ഭീമനർത്തകി യിലൂടെ…..

അർദ്ധനാരി എന്ന ചിത്രത്തിലൂടെ ഭാരതത്തിലെ ട്രാൻസ്ജന്ററുകൾ ക്കു മാനുഷിക പരിഗണന നേടികൊടുത്ത സംവിധായകൻ തന്റെ പുതിയ ചിത്രമായ ഭീമനർത്തകിയിലൂടെ സ്വവർഗാനുരാഗത്തിന്റ തീക്ഷണ തലങ്ങളിലേക് പ്രേക്ഷകരുടെ ശ്രെദ്ധയെ സ്വാഗതം ചെയ്യുകയാണ്… മലയാളത്തിന്റെ പ്രിയങ്കരനായ പ്രൊഫസർ അലിയാർ ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ…. പരകയാപ്രവേശത്തിന്റെ പരകോടിയിൽ സ്വന്തം സത്വം മറന്നു കഥാപാത്രമായ ഭീമൻ ആയി മാറിപോകുന്ന നടി മലയാളത്തിന്റ നടന പ്രതിഭ ആയ നർത്തകി ശാലുമേനോൻ ആണ്.. ശാലുമേനോൻ ഭീമനായി വേഷമിടുമ്പോൾ ജനപ്രീയ താരമായ അഡ്വകേറ്റ് വീണനായർ കൃഷ്ണ എന്ന ദ്രവ്പതി ( dhravupathi ) ആയി നിറഞ്ഞടുന്നു.. നാട്ടിയവും നൃത്ത ഉം തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ആണ് ഭീമനർത്തകിയിൽ ഉടനീളം……

പ്രൊഫസർ അലിയാർ / രാമു മംഗലപ്പള്ളി / ആറ്റുകാൽ തമ്പി / സജിൻ ദാസ് / ശാലുമേനോൻ / അഡ്വകേറ്റ് വീണ നായർ /സംഗീത / എന്നിവർക്കൊപ്പം കലാമണ്ഡലത്തിന്റെയും മാർഗിയുടെയും കലാ പ്രവർത്തകരും അണിനിരക്കുന്നു എന്നുള്ളതും ഈ ചിത്രത്തിന്റെ പ്രേത്യേകത ആണ്…

ഈ ചിത്രത്തിന്റെ ഗാന സംഗീതം.. അജയ് തിലക് / സംഗീതം മാത്യു മാർക്കോസ് /ഗായകർ അലോഷ്യസ് പെരേര യും അമ്മു. G. V യും /സഹ സംവിധായകൻ സുധാകരൻ വിതുര /പ്രൊഡക്ഷൻ കൺഡ്രോളർ ശ്രീജിത്ത്‌. V. നായർ /കലാസംവിധാനം ബൈജു വിതുര /സ്റ്റിൽസ് വിനീഷ് നെല്ലിമൂട് /വസ്ത്രലങ്കാരം ശ്രീജിത്ത്‌ കുമാര പുരം /മെയികപ്പ് പ്രദീപ് വെൻപകൽ / ഗാന രചന സന്തോഷ്‌ സൗപർണിക

You might also like

Leave A Reply

Your email address will not be published.