699 രൂപയുടെ പാസ്പോര്‍ട്ട് ടിക്കറ്റ് എടുത്താല്‍ ഒരുമാസം കാണാൻ സാധിക്കുന്നത് ഒന്നും രണ്ടുമല്ല, 10 സിനിമകള്‍. PVR INOXആണ് ഈ സൗകര്യം ഒരുക്കുന്നത്. അടുത്ത മാസം ‘പാസ്പോര്‍ട്ട്’ എന്ന് വിളിക്കുന്ന ഈ ടിക്കറ്റ് സമ്ബ്രദായം കേരളത്തില്‍ നടപ്പാക്കും എന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം. ഒക്ടോബര്‍ 14നാണ് PVR ഈ പ്രഖ്യാപനം നടത്തിയത്.ഔദ്യോഗിക അറിയിപ്പ് പ്രകാരം, IMAX, ഗോള്‍ഡ്, ലക്‌സ്, ഡയറക്‌ടേഴ്‌സ് കട്ട് തുടങ്ങിയ പ്രീമിയം ഓഫറുകള്‍ ഒഴികെയുള്ള ഓഫര്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ലഭ്യമാകും.സിനിമയുടെ ആപ്പില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ കുറഞ്ഞത് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിലേക്ക് PVR INOX പാസ്‌പോര്‍ട്ട് വാങ്ങേണ്ടതുണ്ടെന്നും PVR സ്ഥിരീകരിച്ചു. ഈ സബ്‌സ്‌ക്രിപ്‌ഷന്റെ പ്രയോജനം ലഭിക്കാൻ ചെക്ക്‌ഔട്ട് പ്രോസസ്സ് സമയത്ത് പേയ്‌മെന്റ് ഓപ്ഷനായി പാസ്‌പോര്‍ട്ട് കൂപ്പണ്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. പാസ്‌പോര്‍ട്ട് കൈമാറ്റം ചെയ്യാനാകില്ലെന്നും തിയേറ്ററില്‍ പ്രവേശിക്കുമ്ബോള്‍ സര്‍ക്കാര്‍ നല്‍കിയ ഐഡന്റിറ്റി പ്രൂഫ് കാണിക്കേണ്ടതായുമുണ്ട്. ഒരു ടിക്കറ്റ് ഒരൊറ്റ ഉപയോക്താവ് മാത്രം ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പരാമര്‍ശിക്കുന്നു.PVR INOX പാസ്‌പോര്‍ട്ട് പ്ലാൻ 350 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കുള്ള സിനിമകള്‍ക്ക് മാത്രമേ ബാധകമാകൂ. 350 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കില്‍, ഉപയോക്താവ് ഡിഫറൻഷ്യല്‍ തുക നല്‍കേണ്ടതുണ്ട്. സിനിമാ ടിക്കറ്റുകള്‍ക്ക് പുറമേ, തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ആശങ്ക പരിഹരിക്കാനും മാര്‍ഗമുണ്ട്.ഇവയുടെ വിലയില്‍ 40 ശതമാനം കുറച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ലഭ്യമാകുന്ന ആകര്‍ഷകമായ ഫുഡ് കോമ്ബോകളും കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്.