തിരുവനന്തപുരം സെൻട്രൽ മുസ്ലിം ലീഗ് പെരുംതാന്നി വാർഡ് കൺവെൻഷൻ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം സെൻട്രൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പെരുംതാന്നി വാർഡ് കൺവെൻഷൻ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ . ഒയ്. എം. താജുദീൻ, വാർഡ് വൈസ് പ്രസിഡന്റ് കാരുണ്യ സുധീർ, എയർപോർട്ട് എസ്. റ്റി. യു. കൺവീനർ പുത്തൻപാലം നസിർ, വനിത ലീഗ് പ്രവർത്തക സമിതി അംഗം ഷഫീന സുധീർ,എസ്. കമാലുദീൻ തുടങ്ങിയവർ സംസാരിച്ചു.
വനിത ലീഗ് പെരുംതാന്നി വാർഡ് പ്രസിഡന്റ് ആതിര രതീഷ് പ്രവർത്തന ഫണ്ട് ടീ ഗാല യുടെ തുക വനിതാ ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ബുഷ്‌റ ഹാരിസിനെ ഏല്പിച്ചു. വാർഡ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ സ്വാഗതവും യുത്ത് ലീഗ് കൺവീനർ ആസിഫ് നന്ദിയും പറഞ്ഞു. ചന്ദ്രിക ക്യാമ്പയിൻ നടത്താനും, യൂത്ത് ലീഗ് റാലി വിജയിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.