ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്‌സിക്കോളജിയുടെ വാർഷിക ശാസ്ത്രീയ സമ്മേളനം സമാപിച്ചു

0

തിരുവനന്തപുരം: ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്‌സിക്കോളജിയുടെ (എപിഎഎംടി 2023) 21-ാമത് വാർഷിക വാർഷിക ശാസ്ത്രീയ സമ്മേളനം നവംബർ 10ന് സമാപിച്ചു. നവംബർ 7ന് ഹോട്ടൽ ഓബൈ താമരയിൽ ആരംഭിച്ച സമ്മേളനത്തിൽ കേരള സര്‍ക്കാര്‍ ഡിഎംഇ ഡോ തോമസ് മാത്യുവായിരുന്നു മുഖ്യാഥിതി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ ഡോ മനോജൻ കെ കെ, തിരുവനന്തപുരം ജിജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എച്ച്ഒഡി ഡോ ലിനു എം ശേഖറായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നവംബര്‍ 6ന് കേരളത്തിൽ തന്നെ ആദ്യമായി ടോക്സിക്കോളജി സിമുലേഷൻ ഏകദിന ശില്പശാല ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യുഷണൽ സ്‌കിൽസ് ലാബിൽ അത്യാധുനിക സൗകര്യങ്ങളോടെ സംഘടിപ്പിച്ചു.

(ഇടത്ത് നിന്ന്) എ.പി.എ.എം.ടി.യുടെ പ്രസിഡന്റ് ഡോ. ഹൊസൈൻ ഹസാനിയൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എച്ച്ഒഡി ഡോ ലിനു എം ശേഖര്‍, ജിജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ്, ചണ്ഡീഗഢിലെ പിജിഐഎംഇആർ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം എച്ച്ഒഡിയുമായ പ്രൊഫ. ഡോ. ആശിഷ് ഭല്ല, ഡിഎംഇ ഡോ തോമസ് മാത്യു, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ ഡോ മനോജൻ കെ കെ, തിരുവന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ എച്ച്ഒഡി പ്രൊഫസർ ഡോ വിശ്വനാഥൻ തുടങ്ങിയവര്‍

അക്യൂട്ട് ടോക്സിക്കോളജി കെയർ സമന്വയിപ്പിക്കുന്നതിൽ അത്യാഹിത വിഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ. മനോജൻ കെ.കെയും ആഗോള നെറ്റ്‌വർക്കിംഗിന്റെയും ഷെയറിംഗിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡോ. ഷീജ ജി മനോജ് എന്നിവർ പ്രസംഗത്തിൽ പ്രതിപാദിച്ചു. എപിഎഎംടി2023 ഓർഗനൈസിങ് ചെയർപേഴ്സണും ചണ്ഡീഗഢിലെ പിജിഐഎംഇആർ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം എച്ച്ഒഡിയുമായ പ്രൊഫ. ഡോ. ആശിഷ് ഭല്ല, എ.പി.എ.എം.ടി.യുടെ പ്രസിഡന്റ് ഡോ. ഹൊസൈൻ ഹസാനിയൻ, തിരുവന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ എച്ച്ഒഡി പ്രൊഫസർ ഡോ വിശ്വനാഥൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.