ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ജഗദീഷ് ധൻഖർ ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

0


• ദേശീയ ആരോഗ്യ മേളയുടെ ഘാടനം കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാളും ബിബി മീറ്റ് ഉഘാടനം മൗറീഷ്യസ് പ്രസിഡന്റ് പൃഥിരാജ് സിംഗ് രൂപൺ നിർവ്വഹിക്കും തിരുവനന്തപുരം ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്- 2023) അഞ്ചാം പതിപ്പ് ഡിസംബർ ഒന്നി നീ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബഹൂ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദഘാടനം ചെയ്യും. ആരോഗ്യപരിപാലനത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളും നവോർജ്ജത്തോടെ ആയുർ നോവും എന്നതാണ് ജിഎഎഫിന്റെ പ്രമേയം.
ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സമ്മേളനം ചർച്ചചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയും ജിഎഎഫ് സംഘാടക സമിതി ചെയർമാനുമായ വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പങ്കാളി നീതം കൊണ്ടും ഉള്ളടക്കം കൊണ്ടും ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ആയുർവേദ സമ്മേളനമായി മിക്കും. ഇത് സാംക്രമിക സാംക്രമികേതര രോഗങ്ങൾ ഉൾപ്പെടെ മനുഷ്യരാശിയെ ബാധിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള സുസ്ഥിര സംവിധാനമായി ആയുർവേദത്തെ മാറ്റുന്നതിന് ഈ പരിപാടി സഹായിക്കും. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ആരോഗ്യ വെല്ലുവിളികൾക്കുള്ള ആയുർവേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ജിഎംഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ, കേന്ദ്ര ആയുഷ് മന്ത്രാലയം, കേര മ സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ആയുർവേദ സംഘടനകൾ ചേർന്നാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ജിഎഎഫിന്റെ മുഖ്യ രക്ഷാധികാരി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, മുതിർന്ന സർക്കാർതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഡിസംബർ 2 ന് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് ശ്രീലങ്കയിലെ തദ്ദേശീയവൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പർഷോത്ത രൂപാല പങ്കെടുക്കും. ഡിസംബർ 3 ന് മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൺ ബിടുബി മീ ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ മേള ഡിസംബർ ഒന്നിന് കേന്ദ്ര ആയുഷ് മന്ത്രി സർബാന സോനോവാൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി ഡോ. മുഞ്ചപ്പാ മഹേന്ദ്രമായി ആയുഷ്മാൻ ഭരത് ഡിജിറ്റൽ മിഷനുമായി സഹകരിച്ച് നടത്തുന്ന എൻസിഐഎസ്എ വിദ്യാർത്ഥികളുടെ ആശയവിനിമയ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

വകുപ്പ് മന്ത്രി നാരായൺ ടാറ്റു റാണ, സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന ജോർജ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ്
ലോകം നേരിടുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരമായി ആയുർവേദത്തെ ഉയർത്തിക്കാണിക്കാൻ സമ്മേളനം അവസരമൊരുക്കും. ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിൽ ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവബോധം വർധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ജിഎഎഫ് നടക്കുന്നത്. ജിഎഎഫിന്റെ ഈ പതിപ്പ് എക്കാലത്തെയും വലിയ ആയുർവേദ സമ്മേളനങ്ങളിലൊന്നായിരി
ആയുർവേദ പ്രാക്ടീഷണർമാർ, അക്കാദമിക പൊതുജനാരോഗ്യ വിദഗ്ധർ, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 200-ലധികം പ്രമുഖ പ്രഭാഷക മാണ് ജിഎഎഫിലെ അന്താരാഷ്ട്ര ആയുർവേദ സെമിനാറിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ മുതൽ വൈകിട്ട് 5.30 വരെ സെമിനാർ സെഷനുകൾ നടക്കും. ആയുർവേദ ഗവേഷണങ്ങൾ, ആയുർവേദ മരുന്നുകളുടെ വികസനം,

ആയുർവേദ ശസ്ത്രക്രിയയിലെ പുതിയ പ്രവണതകൾ, ആയുർവേദവും പൊതുജനാരോഗ്യവും, യോഗയുടെയും ആയുർവേദത്തിന്റെയും സംയോജനം, കോവിഡ് കാലത്തെ ആയുർവേ ദ ഗവേഷണാനുഭവങ്ങൾ, കാൻസർ ന്യൂറോളജിക്കൽ രോഗ ചികിത്സാ പരിപാടി തുടങ്ങിയ വിഷയങ്ങളിൽ വി ദഗ്ധചർച്ച നടക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ 10 വേദികളിലായി 2000-ത്തിലധികം ശാസ്ത്ര പ്രബന്ധ ങ്ങൾ ജിഎഎഫിൽ അവതരിപ്പിക്കും.
ആഗോളതലത്തിൽ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ, നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ മികച്ച സമ്പ്രദായങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ആയുർവേദ പരിശീലകർ, ഗവേഷ കർ എന്നിവരുടെ ആഗോള നെറ്റ്വർക്കിംഗിന് വേദിയൊരുക്കുന്ന ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺ വ് ജിഎഎഫിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഡിസംബർ 2 നും 3 നുമാണ് ഇത് നടക്കുക.


ആയുർവേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചർച്ചകൾക്കും സഹകരണത്തിനും വേദിയൊ ക്കുന്ന ഗ്ലോബൽ മെഡിക്കൽ ടൂറിസം മീറ്റ് ജിഎഎഫിലെ മറ്റൊരു ആകർഷണമാണ്. ഇന്ത്യയിലെയും വിദേ ത്തെയും 150 ഓളം ടൂർ ഓപ്പറേറ്റർമാരാണ് ഡിസംബർ 3 ന് നടക്കുന്ന ബിടുബി മീറ്റിൽ പങ്കെടുക്കുന്ന രാജ്യത്തെ വെൽനസ് ടൂറിസത്തിന്റെ വളർച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കാന ഇത് വഴിയൊരുക്കും.

ആയുർവേദരംഗത്തെ എല്ലാ പ്രധാന പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് നാഷണൽ ആരോ ഫെയർ. രാജ്യത്തുടനീളമുള്ള ആയുർവേദ ബിസിനസുകൾ, സംഘടനകൾ, ആയുഷ് കോളേജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 500 സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടായിരിക്കും. പോഷകാഹ വിദഗ്ധർ തയ്യാറാക്കിയ “ആയുർവേദ ആഹാർ’ ആയുർവേദത്തിന്റെ രുചികൾ ആസ്വദിക്കാൻ അവ നൽകും. ഡിസംബർ 3, 4 തീയതികളിൽ രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് ആരോഗ്യ ഫെയർ. കൃഷി, വിളവെടുപ്പ്, സംഭരണം, മൂല്യവർദ്ധന, വിപണനം എന്നിവ ചർച്ച ചെയ്യുന്നതിനായി കർഷകരുമാ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുമായുമുള്ള മെഡിസിനൽ പ്ലാന്റ് എഫ്പി മീറ്റ് ഡിസംബർ നടക്കും.

You might also like

Leave A Reply

Your email address will not be published.