ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി മുഹമ്മദ് റിയാസ്

0


തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് നവംബർ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നിൽ അവത രിപ്പിക്കുന്നതിനോടൊപ്പം ഇവിടുത്തെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉത്പന്നങ്ങൾ എന്നി വ നിക്ഷേപകർക്ക് മുന്നിൽ വയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മീറ്റ് ആക്കം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജ യൻ ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ സജീഷ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിനു പ്രൊജക്ട് അവതരണവും ‘ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികൾ’ എന്ന വിഷയത്തിൽ പാനൽ ശേഷം കേരളത്തിലെ നിക്ഷേപ സാധ്യതകൾ’ എന്ന വിഷയത്തിൽ ചർച്ചയും നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം വ്യവസായത്തിലെ നിക്ഷേപകരാണ് മീറ്റിൽ പങ്കെടുക്കുന്നത്. കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലകൾ സമ്മേളനത്തിൽ പ്രഖ്യാപിക്കും. വമ്പൻ നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇനിയും ഉപയോഗ പ്പെടുത്തിയിട്ടില്ലാത്ത സാധ്യതകൾ കണ്ടെത്തി ആ ദിശയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തണം. പുതിയ രീതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പരിഷ്കരണം, നവീകരണം, പുനഃക്രമീകരണം എന്നിവ ടൂറിസം മേഖലയിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ടൂറിസം സാധ്യതയുള്ള സ്ഥലങ്ങൾ സുസ്ഥിര മാനദണ്ഡങ്ങളനുസരിച്ച് വിക സിപ്പിച്ചാൽ ഏതു കാലാവസ്ഥയിലും സന്ദർശിക്കാവുന്ന പ്രദേശമായി കേരളത്തെയൊട്ടാകെ മാറ്റാൻ സാധിക്കും. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ കേരള ടൂറിസത്തിന്റെ വികസന ത്തിൽ പ്രധാന പങ്ക് വഹിച്ചത് ഈ വ്യവസായവും സർക്കാരുമായുള്ള തന്ത്രപ്രധാന ബന്ധമാണ്. നവീന ആശയങ്ങളും ടൂറിസം ഉത്പന്നങ്ങളും സംയുക്ത സംരംഭങ്ങളായും പൊതു-സ്വകാര്യ പങ്കാളിത്തമായുമാ ണ് നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാമീണ ജീവിതം, ഇക്കോ ടൂറിസം, മലനിരകളിലും വനത്തിലുമുള്ള സാഹസിക ടൂറിസം, പ്രാദേശിക ജീവിതരീതിയെയും സംസ്ക്കാരത്തെയും പരിപോഷിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസം, പുതിയ ഉത്പ ന്നമായ കാരവാൻ, ഡെസ്റ്റിനേഷൻ ചലഞ്ച് എന്നിവയിലെല്ലാം മികച്ച നിക്ഷേപസാധ്യതകളാണ് ഉള്ളതെ ന്നും മന്ത്രി പറഞ്ഞു. ബിസിനസ് ടു ബിസിനസ് മീറ്റുകൾക്ക് പുറമെ സെമിനാറുകൾ, പരിശീലന കള രികൾ, നിക്ഷേപസാധ്യത അവതരണം, വട്ടമേശ ചർച്ചകൾ എന്നിവയുമുണ്ടാകും.

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ജനുവരി- സെപ്റ്റംബർ കാലയളവിൽ ചരിത്രനേട്ടം
ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം റെക്കോർഡിട്ട പശ്ചാത്തലത്തിലാണ് നിക്ഷേപക സമ്മേളനം നടക്കുന്നത്. 2022-മായി താരതമ്യം ചെയ്താൽ ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ഇക്കൊല്ലം ആദ്യ ഒമ്പത് മാസത്തിൽ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 25.88 ലക്ഷം സന്ദർശകരാണ് ഇ കാലം വർധിച്ചത്. കോവിഡിനു മുമ്പത്തെ കണക്കുകളിൽ നിന്ന് 21.12 മാനത്തിന്റെ വളർച്ചയും പ്പെടുത്തി.
ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികമെത്തിയത് എറണാകുളം(13,11,391) ജില്ലയിലാണ്. ഇടുക്കി (26,61,934), തിരുവനന്തപുരം (25,01,132), തൃശൂർ (18,42,020), വയനാട് (12,87,166) എന്നിങ്ങനെയാണ് കണക്കുകൾ. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഇക്കൊല്ലം സംസ്ഥാനം സർവകാല റെക്കോർഡ് നേടുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ടൂറിസം ഉത്പന്നങ്ങൾക്കും ആകർഷണങ്ങൾക്കുമൊപ്പം സംസ്ഥാനം നടപ്പിലാക്കുന്ന സുസ്ഥിര, അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിനു കൂടി ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം സെപ്തംബർ വരെ വിദേശ സഞ്ചാരികളുടെ വരവിലും കേരളം വർധന രേഖപ്പെടുത്തി. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവിൽ സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം 2,06,852 വിദേശ സഞ്ചാരികളാണെത്തിയത്. 116.25 ശതമാനത്തിന്റെ വളർച്ചയാണിത്. വിദേശ സഞ്ചാരികളുടെ വരവിൽ കേരളം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.
വിദേശസഞ്ചാരികളുടെ വരവിലും എറണാകുളമാണ് (2,04,549) മുന്നിൽ. തിരുവനന്തപുരം (98,178) ഇടുക്കി (68,798), ആലപ്പുഴ (19,685), കോട്ടയം (15,112) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില.

You might also like

Leave A Reply

Your email address will not be published.