തിരു. തിരുവല്ലത്ത് പ്രവർത്തിച്ചു വരുന്ന തണൽ മൈൽസ്റ്റോൺ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റ ശിശു ദിനാഘോഷം നാസർ കടയറ നിർവഹിച്ചു. ജില്ലാ ചെയർമാൻ പി മാഹിൻ അധ്യക്ഷനായി. ഭിന്നശേഷി വിദ്യാർത്ഥികളായഅപ്പുക്കുട്ടന്റെ സിനിമറ്റിക് ഡാൻസ്,ജ്യോതിഷിന്റെ കിബോർഡ്, സന്ധ്യ വരച്ച ചിത്രങ്ങൾ കൂടാതെ നൃത്തം, സംഗീതം, പദ്യപാരായണം എന്നീ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം ചലച്ചിത്ര താരം ഷിഫാന നിർവഹിച്ചു. ഷിബു അസനാർ നേതൃത്വം നൽകിയ വർണാഭമായആഘോഷത്തിന് ഡോ ഷിറാസ് ബാവ, അബ്ദുൽ ഖാദർ, പനത്തുറ ഷറഫുദീൻ, ഹക്കിം, ജലിൽ, റിയാസ്, കാസിം തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് ആസ്ഥാനമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ അനുബന്ധ സ്ഥാപനമാണ് തിരുവല്ലത്തെ തണൽ മൈൽസ്റ്റോൺ ചൈൽഡ് ഡവ ല പ്മെന്റ് സെന്റർ.







