നവംബർ 9 നാഷണൽ ലീഗൽ സർവീസ് ദിനം

0

നവംബർ 9 നാഷണൽ ലീഗൽ സർവീസ് ദിനമാണ്. രാജ്യത്ത് തുല്യതയും നീതിയും മനുഷ്യ അവകാശങ്ങളും മൂല്യ വർദ്ധിതമായി നടപ്പിൽ വരുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ പ്രഥമമായ ഉദ്ദേശം. നാഷണൽ ലീഗൽ സർവീസ് അതോറിറ്റി(NALSA) ലക്ഷ്യമിടുന്ന പദ്ധതികളിൽ സമൂഹത്തിലെ നിരവധി കുട്ടികൾ നേരിടുന്ന സുരക്ഷിതത്വമില്ലായ്മ ഇല്ലാതാക്കുവാൻ ലക്ഷ്യം വെച്ചിട്ടുള്ളവയാണ്.


ഈ വർഷം തിരുവനന്തപുരം ലീഗൽ സർവീസസ് അതോറിറ്റി നടപ്പിലാക്കുന്ന വിദ്യാമൃതം പദ്ധതി യുവതലമുറയെ പ്രത്യേകിച്ച് വിദ്യാർത്ഥികളെ നാളെയുടെ ഉത്തമ പൗരന്മാരായി രൂപപ്പെടുത്തി എടുക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. വിദ്യാമൃതം എന്ന ഈ വാർഷിക പദ്ധതിയിലൂടെ ഒരു കുട്ടിയുടെ സാംസ്കാരികവും സാമൂഹ്യവും സർവ്വതോൻമുഖമായ വിദ്യാഭ്യാസപരവും
അതിലേറെ അഭിവൃദ്ധിയും വികാസത്തിനുമാണ് ഊന്നൽ നൽകുന്നത്. ഈ പദ്ധതി നടപ്പിൽ വരുത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ഗവൺമെന്റ് SMV ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതും പത്തും ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ദത്തെടുക്കുകയാണ്.

ഓരോ കുട്ടിക്കും ലീഗൽ സർവീസസ് അതോറിറ്റിയിലെ ഓരോ പാനൽ ലോയർ മെന്റർ ആയി ചുമതല ഏറ്റെടുത്തുകൊണ്ട് ആ കുട്ടിയുടെ പഠനത്തിലും വ്യക്തിത്വ വികസനത്തിലും മറ്റു മുഴുവൻ കാര്യങ്ങളിലും ഉചിതമായ മാർഗ നിർദേശം നൽകി ഉത്തമ ബോധമുള്ള പൗരൻമാരായി ഒരു പുതിയ തലമുറയായി മാറ്റിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റ് മുഴുവൻ ഗവൺമെന്റ് രക്ഷകർത്താക്കളുടെയും
അധ്യാപകരുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പൂർണമായ സഹകരണമാണ് ഇതിന് കരുത്തേകുന്നത്. നവംബർ 9 ന് ഗവൺമെന്റ് എസ് എം വി സ്കൂളിൽ വച്ച് KELSA മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജ് മായ ശ്രീ ജോഷി ജോൺ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും mentor lawyersനും വിദ്യാർഥികൾക്കുമായുള്ള
വിവിധ വർഷോപ്പുകൾ സെമിനാറുകൾ എന്നിവ
ഉദ്ഘാടനം ചെയ്യുന്നു.

ഉച്ചയ്ക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് വിദ്യാമൃതം പദ്ധതിയുടെ ലോഞ്ചിങ്ങും ഉദ്ഘാടനവും നിർവഹിക്കുന്നു. തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ നൽകുന്ന വിദ്യാമൃതം 2023-2025 ഷംനാദ് നേതൃത്വം സൃഷ്ടിച്ചെടുക്കാൻ
പോകുന്ന യുവതലമുറയുടെ പദ്ധതി സ്കൂളുകളിലൂടെ ഏറ്റവും നല്ല മോഡൽ ആയിരിക്കും. കുട്ടികളെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ( lawyers mentors നിന്ന് നൂറോളം വരുന്ന
ആയി മാറി സപ്പോർട്ട് നൽകുന്ന കേരളത്തിലെ തന്നെ ആദ്യ
പദ്ധതിയാണ് വിദ്യാമൃതം.

You might also like

Leave A Reply

Your email address will not be published.