ഷാർജ:- മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം പ്രമാണിച്ചുള്ള നിത്യ ഹരിതം 97 ചടങ്ങ് വിപുലമായ രീതിയിൽ പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഷാർജ നെസ്റ്റോമിയ മാളിൽ സംഘടിപ്പിച്ചു. ഷാർജ പുസ് തകോൽസവ സംഘാടക പ്രമുഖ നായ മോഹൻ കുമാർ ചടങ്ങ് ഉൽഘാടനം ചെയ്ത് പ്രഥമ പ്രേം നസീർ ഇന്റർനാഷണൽ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി ക്ക് സമർപ്പിച്ചു.

ഇതാദ്യമായി സമിതി ചാപ്റ്റർ പ്രഖ്യാപിച്ച യു എ ഇ യിലെ പത്ര ദൃശ്യ ശ്രവ്യ പുരസ്ക്കാരങ്ങളും, സാമൂഹ്യ സേവന പുരസ്ക്കാരങ്ങളും നടി ശ്രീലത സമർപ്പിച്ചു. കൂടാതെ ഷാർജ പുസ്തകോൽ സവത്തിൽ മികച്ച പുസ്തകങ്ങൾക്ക് അംഗീകാരം നേടിയ സാഹിത്യ പ്രതിഭകളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ചാപ്റ്റർ പ്രസിഡണ്ട് ഇ.പി. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ഷാജി പുഷ്പാംഗഥൻ , ഒമാൻ ചാപ്റ്റർ പ്രതിനിധി സജീർ ,സമിതി കേരള സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, രക്ഷാധികാരികളായ മാത്തുകുട്ടി കടവൂർ , ചാക്കോ ഊളക്കാടൻ, ഗ്ലോബൽ സെക്രട്ടറി കെ.കെ. നാസർ, സമിതി മറ്റ് ഭാരവാഹികളായ അൻസാർ കൊയിലാണ്ടി, സുഹിത നോയൽ, രേഖ, രാകേഷ് എന്നിവർ സംബന്ധിച്ചു. അബുദാബി ബിൻ മൂസ ട്രാവൽസ് എം.ഡി. മേരി തോമസ് ( ബിസിനസ് എക്സലൻസ്), ഷാർജ ഐ.എം.സി.സി. പ്രസിഡണ്ട് ഹനീഫ് തുരുത്തി ( കർമ്മ ശ്രേഷ്ഠ), കൊട്ടാരക്കര അരീക്കൽ ആയൂർവേദ ഡോ: സ്മിത് കുമാർ ( മികച്ച ആയുർവേദ ഡോക്ടർ),ആയൂർ സൂര്യദേവ മഠം ഡയറക്ടർ ഡോ: ഷാജി കെ. നായർ ( കർമ്മ തേജസ് ) എന്നിവർ പുരസ്ക്കാരങ്ങൾ സ്വീകരിച്ചു. സമിതി കലാകാരൻമാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.





