മസ്ക്കറ്റ് :- തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനോത്ഘാടനം നവംബർ 26 ന് വൈകുന്നേരം 7 മണിക്ക് ഇബ്രി അൽ ഫലാജ് കൺവെൻഷൻ സെന്ററിൽ നടക്കും. ചാപ്റ്റർ ലോഗോ പ്രകാശനം സാഹിത്യ പ്രതിഭ സബീർ തിരുമലയും പ്രവർത്തനോത്ഘാടനം മസ്ക്കറ്റ് ചാപ്റ്റർ പ്രസിഡണ്ട് ഷഹീർ അഞ്ചലും നിർവ്വഹിക്കും. ചാപ്റ്റർ ചെയർമാനും നടനുമായ അബാ ബിൽ റാഫി ലോഗോ സ്വീകരിക്കും. കേരള സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ മുഖ്യാതിഥിയായും , മാനാ ബിൻ ഈ ദ് ഹോസ്നി ( ലേബർ ഡിപ്പാർട്ട്മെന്റ്), മൂസ ബിൻ അലി ഹാത്മി(മിലിട്ടറി ഡിപ്പാർട്ട്‌മെന്റ്) എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും. കേരളൻ കെ.പി.എ.സി, ഇ.എം.ഷമീർ, അൻസാർ അയത്തിൽ, ജമാൽ ഹസൻ, സുനിൽ കുമാർ, കൃഷ്ണൻ മുരളീധർ, ബി. ഷബീർ തുടങ്ങി പ്രമുഖർ സംബന്ധിക്കും.