തിരു: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും, മുൻ കേരള സാഹിത്യ അക്കാദമി അംഗവുമായ സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച് കവി പ്രഭാവർമ്മ യുടെ അവതാരികയോടെ സൈന്ധവബുക്സ് പ്രസിദ്ധീകരിച്ച ബോധിവൃക്ഷ ച്ചുവട്ടിൽ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിയമസഭയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ മുൻ അംബാസിഡർ ടി.പി.ശ്രീനി വാസൻ ഡോ.വിളക്കുടി രാജേന്ദ്രന് നൽകി നിർവഹിച്ചു. രാജീവ് ഗോപാലക ഷ്ണൻ, അജിത്കുമാർ, എസ്. ദേവകുമാർ, എന്നിവർ പ്രസംഗിച്ചു.