തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയും ഐ ക്യൂ എ സി കെ എൽ എ യും സംയുക്തമായി നടത്തിയ മുപ്പത്തി രണ്ടാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരങ്ങൾ സമാപിച്ചു.കേരള ലോ അക്കാദമി ലോ കോളേജിൽ ഇന്ന് വൈകീട്ട് 5.30 നു ഓൺലൈൻ ആയി നടന്ന സമാപന യോഗം കേരള ഹൈ കോർട്ട് ജഡ്ജ് ഹോണറബിൾ ജസ്റ്റിസ് എൻ. നാഗരേഷ് ഉദ്ഘാടനം നിർവഹിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.കേരള ഹൈ കോർട്ട് ജഡ്ജ് ജസ്റ്റിസ് എ. ബധരുദീൻ അധ്യക്ഷത വഹിച്ചു. കേരള ഹൈ കോർട്ട് അഡിഷണൽ ജഡ്ജ് ജസ്റ്റിസ് ജി.ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.കെ എൽ എ എം സി എസ് സ്റ്റുഡന്റ കൺവീനർ ആര്യ.എം. എ. നന്ദിയും അറിയിച്ചു.
മത്സരത്തിൽ ബെസ്റ്റ് ടീം ആയി വിജയിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ, നിർമാ യൂണിവേഴ്സിറ്റി, അഹ്‌മദാബാദ്, ഗുജറാത്തിലെ അദിതി ജെയിൻ, പ്രാഗ്യ രത്തോർ, സുഹാനി അഗർവാൾ എന്നിവർക്ക് 100000/- രൂപയും സെക്കന്റ് ബെസ്റ്റ് ടീം ആയ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, ബംഗാളൂർ, കർണാടകയിലെ അദിതി ആഗ്യ, റിച്ചർഡ് ഹെൻറി വില്യം, സെയ്ദ് മുഹീബ് എന്നിവർക്ക് 50000/- രൂപയും സമ്മാനമായി ലഭിച്ചു.
കേരള ലോ അക്കാദമി ലോ കോളേജ് ഡയറക്ടർ നാഗരാജ് നാരായണൻ,കെ എൽ എ ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫയേഴ്സ് പ്രൊഫ. അനിൽ കുമാർ കെ , കെ എൽ എ വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനിൽ കുമാർ ജി , കെ എൽ എ പ്രിൻസിപ്പൽ ഹരീന്ദ്രൻ കെ, കെ എൽ എ മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി എന്നിവർ സമാപന യോഗത്തിൽ പങ്കെടുത്തു.