വെള്ളറട: നിംസ് മെഡിസിറ്റിയും, കവടിയാർ ടിഎംസി ഇൻസ്റ്റിട്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും ,പ്രേം നസീർ സുഹൃത്ത് സമിതിയും ,കല്ലിങ്കൽ ബജാജ് വെള്ളറട ശാഖയുമായി ചേർന്ന് പനച്ചമൂട് കല്ലിങ്കൽ ബജാ ജിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് .നിംസ് മെഡിസിറ്റിയുടെയും കല്ലിങ്കൽ ബജാജിന്റെയും ടിഎംസി മൊബൈൽ ടെക്നോളജിയുടെയും സേവനങ്ങൾ വളരെ വലുതാണെന്ന് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സി കെ ഹരീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജ് മോഹൻ അധ്യക്ഷത വഹിച്ചു .

കല്ലിങ്കൽ എം ഡി മുഹമ്മദ് ഷഫിക്ക്, ടിഎംസി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, വാർഡ് മെമ്പർ എം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം എ ഷിറാസ് ഖാൻ, പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, അൽ അമീൻ ട്രേഡേഴ്സ് എം ഡി ,ബി എം ഷെരീഫ് ഹാജി, ബ്രാഞ്ച് മാനേജർ ലിബർട്ടി ഷാഹുൽ, ഡോക്ടർ സ്റ്റീഫൻ, മാർക്കറ്റിംഗ് മാനേജർ ദിവ്യ എന്നിവർ പ്രസംഗിച്ചു. കവടിയാർ ടിഎംസി യുടെ സൗജന്യ മൊബൈൽ പരിശോധന സർവീസ് ക്യാമ്പ് നടന്നു. 100 ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള സൗജന്യ യൂണിഫോം വിതരണവും നടത്തി. ഇ സി ജി, ബ്ലഡ് പ്രഷർ ,ഷുഗർ സൗജന്യ പരിശോധനകളും, നടത്തി.
