75000 വജ്രക്കല്ലുകൾ പതിച്ച തങ്കത്തിൽ തീർത്ത ശ്രീപദ്‌മനാഭ വിഗ്രഹം പുറത്തിറക്കി ഭീമ

0

ഇന്ന് രാവിലെ 11 30ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഭീമ ഗോവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. എട്ട് ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവുമാണ് തങ്കവിഗ്രഹത്തിനുള്ളത് 32 പേർ ചേർന്ന് 16 മണിക്കൂർ ചെലവിട്ട് കൈകൾ ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചത്. 2.8 കിലോ ഭാരമുള്ള വിഗ്രഹത്തിൽ 75,​000 വജ്രക്കല്ലുകൾ പതിച്ചിട്ടുണ്ട്.

ആധുനിക ഫാഷൻ സങ്കല്പങ്ങളെ പാരമ്പര്യത്തോടും പഴമയോടും കോർത്തിണക്കിയ മലയാളക്കരയിലെ ഒരേയൊരു ജ്വല്ലറി ഭീമാ മലയാളക്കരയുടെ / മലയാള ഭൂമിയുടെ വിരിമാറിൽ 1925 ൽ ആരംഭിച്ച ഭീമാജ്വല്ലറി ഇന്ന് കേരളത്തിലെ എന്നല്ല, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ വിശ്വാസത്തിൻറെ പര്യായപദമായി മാറിക്കഴിഞ്ഞു. അനന്തപത്മനാഭൻ പള്ളി കൊള്ളുന്ന ചരിത്രം ഉറങ്ങുന്ന തലസ്ഥാന നഗരിയിൽ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടു പിന്നിടുകയാണ് ഭീമാ.അങ്ങനെ തൊണ്ണൂറ്റിഒൻപതാമത്തെ ആഘോഷ നാളുകൾ കടന്നു ഒരു നൂറ്റാണ്ടെന്ന ചരിത്ര കാലത്തിലേക്ക് കടക്കുന്ന ഭീമാജ്വല്ലറിക്ക് തിരുവനന്തപുരത്തോടും ശ്രീ.പത്മനാഭനോടും വിട്ടിയാൽ തീരാത്ത കടപ്പാടും സ്നേഹവും ഉണ്ട്.

നൂറാം വർഷത്തിലേക്ക് ഭീമാജ്വല്ലറി കടക്കുമ്പോൾ, ശ്രീപത്മനാഭൻ കറയറ്റ ദാസനായ ഭീമാ ഗോവിന്ദൻ, ഭഗവാൻറെ പ്രതിഷ്ഠയെ മനസാ വരിച്ച്, ആ ദിവ്യചൈതന്യ പ്രഭ തൻറെ ഉള്ളിലും പുറത്തും തിളങ്ങി വിളങ്ങണേ… എന്ന പ്രാർത്ഥനയോടെ ഭഗവാൻറെ ദിവ്യസ്വരൂപം സ്വർണ്ണത്തിലും വജ്രത്തിലും ചെയ്ത്പൂർത്തീകരിച്ചിരിക്കുകയാണ്. ശ്രീ.ഭീമാ ഗോവിന്ദന്റേയും ശ്രീമതി ജയാഗോവിന്ദന്റേയും തികച്ചും സ്വകാര്യമായ ഒരു സ്വപ്നസാക്ഷാത്കാരമാണിത്. അതെ, ഏറെ നാളായിട്ടുള്ള ഒരാഗ്രഹത്തിൻറെ പൂർത്തീകരണം.

അത്യപൂർവമായ ഈ വിഗ്രഹനിർമ്മിതിക്കുവേണ്ടി കവിടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാളിനേയും ഗൗരി പാർവ്വതീഭായി തമ്പുരാട്ടിയേയും ആദിത്യവർമയേയും കണ്ട് അവരുടെ മനസിലെ സങ്കല്പങ്ങൾ കൂടി മനസിലാക്കി ഭീമാ ജ്വല്ലറി നിർമ്മിച്ചതാണ് ഈ വിഗ്രഹം.തലസ്ഥാന നഗരിയുടെ മാറിൽ അനന്തശയനം ചെയ്യുന്ന സാക്ഷാൽ പത്മനാഭൻറെ മുന്നിൽ ഭീമാ ജൂവലറിയുടെ ഈ വിഗ്രഹം ഒരു നൂറ്റാണ്ടിൻറെ കരുതലിനുള്ള സ്നേഹ പ്രതീകമാണ്.സർവ്വ ഐശ്വര്യങ്ങളോടും കൂടിയുള്ള ഈ യാത്രയ്ക്ക് അനന്ത കോടി പ്രഭയോടെ അകത്തും പുറത്തും പത്മനാഭൻറെ അനുഗ്രഹം ഇനിയും ഭിമാജ്വല്ലറിക്കും ഭക്തർക്കും മേൽ ചൊരിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ശ്രീ പദ്മനാഭന്റെ ഈ തങ്ക വിഗ്രഹം ഇവിടെ അനാവരണം ചെയ്യുന്നു

സ്പെസിഫിക്കേഷനുകൾ:

സ്വർണം-2.8 കിലോ

ഡയമണ്ട് - 75089 ഉയർന്ന നിലവാരമുള്ള വജ്രങ്ങൾ (ഏതാണ്ട് 500 കാരറ്റ്)

റൂബി -എമറാൾഡ്-3355 ലോകത്തിലെ ഏറ്റവും ചെറിയ പ്രകൃതിദത്ത മാണിക്യം, മരതകം.

ഈ വിഗ്രഹം പൂർത്തിയാക്കാൻ ഏകദേശം 60 ദിവസമെടുത്തു, 64-ലധികം സ്വർണ്ണ തൊഴിലാളികൾ ദിവസവും 16-18 മണിക്കൂർ ജോലി ചെയ്തു
You might also like
Leave A Reply

Your email address will not be published.