ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ച്, സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
തിരു :- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ച്,,
സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ലോകഭിന്നശേഷി ദിനമായ ഡിസംബർ 3 മുതൽ നടത്തിവന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമാപനം പേരൂർക്കട
സെഹിയോൺ ഹാളിൽ നടന്നു.

സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം.വി.ജയാ ഡാളി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ ആദരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ്, വീൽചെയർ വിതരണം, തെങ്ങുകയറ്റ യന്ത്രവിതരണം, അനുമോദനം, കുട്ടികളുടെവിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികൾക്കും രക്ഷാകർത്താ കൾക്കുമായി സൗജന്യ നേത്രപരി ശോധനാക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.
വിളപ്പിൽ രാധാകൃഷ്ണൻ, ലേഖാറാണി, വീണാരാജീവ്, തന്മയാസോൾ, ഡോ. ഹേമാ ഫ്രാൻസിസ്, ഷീജാ സാന്ദ്ര,ഡോ. വി.എസ്. ജയകുമാർഎന്നിവർ സംസാരിച്ചു.







