എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്നു
എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്നു. ഐ ട്രിപ്പിൾ ഇ പ്രസിഡന്റും അമേരിക്കയിലെ വിർജീനിയ ടെക് അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. സയ്ഫുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ ഐ ട്രിപ്പിൾ ഇ യുടെ പങ്ക് എന്ന വിഷയത്തിൽ അദ്ധേഹം മുഖ്യ പ്രഭാഷണം നടത്തി. കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ ഹരികിഷോർ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐ ട്രിപ്പിൾ ഇ കേരളാഘടകം ചെയർമാൻ പ്രൊഫ. മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. ഐ ട്രിപ്പിൾ ഇ യുടെ ഗ്ലോബൽ ഭാരവാഹികളായ ജിൽ ഗോസ്റ്റിൻ, ദേബബ്രത ദാസ് എന്നിവർ ഓൺലൈനായി പങ്കെടുത്തു. കേരള നോളഡ്ജ് എക്കണോമി മിഷനുമായും ഇൻ ആപ്പുമായും ചടങ്ങിൽ ധാരണാപത്രം ഒപ്പ് വച്ചു. കെ-ഡിസ്ക്കിനെ പ്രതിനിധീകരിച്ച് മെംബർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ഐ ട്രിപ്പിൾ ഇ ഇന്ത്യ കൗൺസിലിന്റെ മൂവ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച സോളാർ മൊബൈൽ ചാർജ്ജർ മൂവ് ഇന്ത്യ കോർഡിനേറ്റർ അശോക വിറ്റലിന് കൈമാറി. കേരള ഘടകത്തിന്റെ മുതിർന്ന അംഗങ്ങളെയും മുൻ ചെയർമാൻമാരെയും ചടങ്ങിൽ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് 40 ആം വർഷാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കേരള ഘടകം ഭാരവാഹികൾ അറിയിച്ചു.