ഐ.എഫ്.എഫ്.കെ യിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിന് ; തിയേറ്റർ അവാർഡ്

0

തിരുവനന്തപുരം:തലസ്ഥാനത്ത് നടന്ന 28- മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ (IFFK) തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ്.എൽ സിനിമാസ് തിയേറ്ററിനുള്ള അവാർഡ് കരസ്ഥമാക്കി. മികച്ച ശബ്ദ – ദൃശ്യ സൗകര്യങ്ങളൊരുക്കി നൽകിയതിനാണ് തീയേറ്ററിന് ഈ അംഗീകാരം ലഭിച്ചത്.’ ഓടി 1 ‘ സ്ക്രീനിലെ സൗകര്യങ്ങളാണ് അവാർഡിലേക്ക് എത്തിച്ചത്. തീയറ്ററിൽ 4 സ്ക്രീനുകളിൽ ആറ് ദിവസം 5 സിനിമകൾ വീതമാണ് പ്രദർശിപ്പിച്ചത്.മേളയിൽ പങ്കാളികളായവരുടെയും സംഘാടകരുടെയും വിധികർത്താക്കളുടെയും സിനിമാ രംഗത്തെ പ്രതിഭകളുടെയും വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചത്.
ഐ.എഫ്.എഫ്.കെ സമാപന സമ്മേളനത്തിൽ
സാംസ്‌കാരിക വകുപ് ഡയറക്ടർ മായ IFS ൽ നിന്ന് ഏരീസ് പ്ലെക്സ് ഡയറക്ടർ എം.ജോയ് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് സി.ഇ.ഓ ആയ
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഉടമസ്ഥതയിലാണ് ഏരീസ് പ്ലെക്സ് തീയറ്റർ.

You might also like
Leave A Reply

Your email address will not be published.