ഭിന്നഭാഷകൾ സംസാരിക്കുമെങ്കിലും വികാരം ഒന്ന്‌: നാന പടേക്കർ

0

ഭിന്നഭാഷകൾ സംസാരിക്കുമെങ്കിലും വികാരം ഒന്നാണന്ന് നാനാ പടേക്കർ. മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിൽ വന്ന താൻ സംസാരിക്കുന്ന ഭാഷയിൽ വ്യത്യാസം ഉണ്ടെങ്കിലും പറയുന്ന കാര്യം വ്യത്യസ്ഥമല്ലന്നും രാജ്യാന്തര ചലിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.ഇതേവരെ മലയാളസിനിമയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ആ പ്രതീക്ഷ  ഉടൻ നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും അടൂർ ഗോപാലകൃഷ്ണനും തങ്ങളുടെ ചിത്രത്തിലെ റോൾ വാഗ്ദാനം ചെയ്തതായും പറഞ്ഞു.ചടങ്ങിൽ കെനിയൻ സംവിധായിക വനൂരി കഹിയുവിനു മേയർ ആര്യ രാജേന്ദ്രൻ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരം സമ്മാനിച്ചു. സാംസ്‌കാരിക  മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം പാക്കേജുകൾ പരിചയപ്പെടുത്തി.സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വി കെ പ്രശാന്ത് എം ൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സൺ റീത്ത അസെവേദോ ഗോമസ്, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഐ എ എസ്, സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ ഐ എഫ് എസ് തുടങ്ങിയവർ പങ്കെടുത്തു.ഫെസ്‌റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് മധുപാലിന് നൽകിയും ചലച്ചിത്രസമീക്ഷ ഫെസ്‌റ്റിവൽ പതിപ്പ്  റസൂൽ പൂക്കുട്ടി പ്രേംകുമാറിന് നൽകിയും പ്രകാശനം ചെയ്തു. തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദർശിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.