52ാം ദേശീയ ദിനാഘോഷത്തിലാണ് യുഎഇ സ്വദേശികളും പ്രവാസികളും ഇന്ന് രാജ്യത്തിൻരെ 52ാം പിറന്നാൾ ആഘോഷിക്കുകയാണ്
യുഎഇലെ സ്ഥാപനങ്ങളും തെരുവുകളും എല്ലാം അലങ്കരിച്ച് കഴിഞ്ഞു. തെരുവുകളും വീടുകളുമെല്ലാം വിളക്കുകൾ നിറഞ്ഞിരിക്കുന്നു. മിക്ക എമിറേറ്റുകളിലും ആഘോഷ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ പല സ്ഥലങ്ങളിലും പരിപാടികൾ തുടങ്ങി. കോപ് 28ന് യുഎഇ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഇരട്ടി സന്തോഷത്തോടെയാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നത്.കോപ് 28 വേദിയായ എക്സ്പോ സിറ്റിയിലാണ് ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്. സിറ്റിയിലെ ജൂബിലി പാർക്കിൽ രാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ അഞ്ചുമുതൽ 12 വരെ വിവിധ പരിപാടികൾ നടക്കുന്നുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച ഷോ ഈ ദിവസങ്ങൾ നടക്കും. ഷോ കാണാൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ട്. യൂനിയൻ ഡേ വെബ്സൈറ്റിൽ നിന്നും ഇതിന് വേണ്ടിയുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം. മൂന്നു ദിവസത്തെ തുടർച്ചയായ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ, തിങ്കൾ അവധി കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇനി സ്ഥാപനങ്ങൽ തുറക്കുക. ആഘോഷം അതിരുവിടരുതെന്ന് മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും പോലീസും ആണ് അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമങ്ങൾ സ്വദേശികളും വിദേശികളും പാലിക്കണം.