രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ നഗരത്തിലെ എല്ലാ തിയറ്ററുകളെയും ബന്ധിപ്പിച്ചു ഡെലിഗേറ്റുകൾക്കായി കെ എസ് ആർ ടി സി സൗജന്യ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജോബി ഫ്ലാഗ് ഓഫ് ചെയ്തു. അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ 8.30 ന് മുതൽ രാത്രി 12.30 വരെയാണ് ബസുകൾ സർവീസ് നടത്തുന്നത്.