റിലയൻസ് ജിയോയോടും എയർടെലിനോടും ഇന്റർനെറ്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ കമ്ബനി. റെഗുലേറ്ററി പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷം ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ഉടൻ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്. ഇന്ത്യയിലെ വിദൂര – ഗ്രാമീണ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അതിവേഗ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കമ്ബനി എത്തിച്ചേക്കും.ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡിനോട് ഓഹരിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വ്യക്തമാക്കിയതിനു ശേഷമാകും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പില്‍ നിന്ന് (DoT) മസ്കിന്റെ സ്റ്റാർലിങ്കിന് ഓപ്പറേറ്റിങ് സർട്ടിഫിക്കറ്റ് ലഭിക്കുക. തുടർന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും അനുമതി തേടിയതിന് ശേഷമാകും കമ്ബനിക്ക് ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കുക.ആഗോള തലത്തില്‍ സാറ്റലൈറ്റ് സേവനം ഉപയോഗിച്ചുള്ള മൊബൈല്‍ പേഴ്സണല്‍ കമ്യൂണിക്കേഷൻ (ജിഎംപിസിഎസ്) ലൈസൻസിനായി 2022-ലാണ് സ്റ്റാർലിങ്ക് അപേക്ഷ സമർപ്പിച്ചത്, വണ്‍വെബിനും റിലയൻസ് ജിയോയ്ക്കും ശേഷം ഈ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ കമ്ബനിയായി മാറാൻ പോവുകയാണ് സ്റ്റാർലിങ്ക്.സ്റ്റാർലിങ്ക് സാധാരണയായി 25 മുതല്‍ 220 Mbps വരെ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു, അതേസമയം അപ്ലോഡ് വേഗത പൊതുവെ 5 മുതല്‍ 20 Mbps വരെയാണ്. സ്റ്റാർലിങ്ക് വെബ്സൈറ്റ് അനുസരിച്ച് മിക്ക ഉപയോക്താക്കളും 100 Mbps-ല്‍ കൂടുതല്‍ ഡൗണ്‍ലോഡ് വേഗത ലഭിക്കുന്നുണ്ട്.ടവറുകളോ ഒപ്റ്റിക്കല്‍ ഫൈബർ കണക്ഷനുകളോ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളില്‍ സാധാരണയായി ഇത്തരത്തിലുള്ള വേഗത ലഭ്യമാക്കാൻ സാധിക്കാറില്ല. ഒരു സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് ദാതാവായതിനാല്‍ സ്റ്റാർലിങ്ക് 4G-യുമായി താരതമ്യപ്പെടുത്താവുന്ന വേഗത വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യയില്‍ സ്റ്റാർലിങ്ക് സേവനങ്ങള്‍ക്ക് നല്‍കേണ്ട ചാർജുകളുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും കമ്ബനി നടത്തിയിട്ടില്ലെങ്കിലും, ആദ്യ വർഷത്തില്‍ സേവനത്തിന്റെ ചിലവ് ഏകദേശം 1,58,000 രൂപയായിരിക്കുമെന്ന് കമ്ബനിയുടെ മുൻ ഇന്ത്യാ മേധാവിയെ ഉദ്ധരിച്ച് മണികണ്ട്രോള് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്കിന് ഒറ്റത്തവണ വാങ്ങാവുന്ന ഉപകരണങ്ങള്‍ ഉള്ളതിനാല്‍ രണ്ടാം വർഷത്തിലെ ചെലവ് 1,15,000 രൂപയും 30 ശതമാനം നികുതിയും ആയിരിക്കാനാണ് സാധ്യത.അതേസമയം, ഉപയോക്താക്കള്‍ വാങ്ങേണ്ടുന്ന ഉപകരണങ്ങളുടെ അടിസ്ഥാന വില 37,400 രൂപയും സേവനങ്ങള്‍ക്ക് പ്രതിമാസം 7,425 രൂപയും ആയിരിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. സ്റ്റാർലിങ്കിന്റെ അന്തിമ വിലനിർണ്ണയം സേവനത്തിന് ലൈസൻസ് ലഭിച്ചതിന് ശേഷം മാത്രമേ ലഭ്യമാകൂ.