തിരുവനന്തപുരം :- കേന്ദ്ര സർക്കാരിന്റെ കർഷക അവഗണനക്കെതിരെ രാജ്യ വ്യാപകമായി റിപ്പബ്ലിക് ദിനത്തിൽ വമ്പിച്ച ട്രാക്ടർ കർഷക റാലികൾ സംഘടിപ്പിച്ചു
സംയുക്ത കർഷക സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ട്രാക്ടർ റാലി എസ്.എൻ വി സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.
ട്രാക്ടർ കർഷക റാലിയുടെ ഉദ്ഘാടനം കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ നിർവഹിച്ചു
ചടങ്ങിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
സത്യൻ മൊകേരി
കെ.സി വിക്രമൻ,വി.എസ് പത്മകുമാർ,പള്ളിച്ചൽ വിജയൻ,തമ്പാനൂർ രാജീവ്,സന്തോഷ് യോഹന്നാൻ,കല്ലടനാരായണപിള്ള,കാവല്ലൂർ കൃഷ്ണൻ നായർ,നെടുമങ്ങാട് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ട്രാക്ടർ കർഷക റാലിക്ക് എം വിജയകുമാർ,സത്യൻ മൊകേരി,ഡി.കെ മുരളി എം.എൽഎ,കെ.സി വിക്രമൻ,വി.എസ് പത്മകുമാർ,കാവല്ലൂർ കൃഷ്ണൻ നായർ,തമ്പാനൂർ രാജീവ്,കല്ലടനാരായണപിള്ള,വെങ്ങാനൂർ ബ്രൈറ്റ്,പി.പ്രസന്നകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.