ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം

0

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം . ബിസിനസ് ബ്രാന്‍ഡിംഗിന്റെ നൂതനാവിഷ്‌കാരമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും ഇന്നൊവേഷനും ടെക്‌നോളജിയും സമന്വയിപ്പിക്കുന്ന പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമാണെന്നും അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന ഇരുപത്തി രണ്ടാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുന്‍ മന്ത്രി സി ദിവാകരന്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് ചടങ്ങിന് നേതൃത്വം നല്‍കി.
വിവിധ യൂണിവേര്‍സിറ്റികളുടെ അംഗീകാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോവുകയാണ് . ഇന്തോ ഗള്‍ഫ് ബിസിനസ് രംഗത്ത് ഏറെ ശ്രദ്ധേയമായ റഫറന്‍സാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

You might also like
Leave A Reply

Your email address will not be published.