തിരുവന്തപുരം : സംസ്ഥാന ലഹരി വര്‍ജ്ജന സമിതി റിപ്പബ്ലിക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന മഹാത്മാഗാന്ധി പുരസ്കാരം മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്റും, ദേശീയബാലതരംഗം പ്രവര്‍ത്തകനുമായ എം.എച്ച്. സുലൈമാന്‍ ഏറ്റുവാങ്ങി.
സമിതി സെക്രട്ടറി റസല്‍ സബര്‍മതി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന് എം.ആര്. ഗോപകുമാര്‍, കവി ഗിരീഷ് പുലിയൂര്, എഴുത്തുകാരായ കാര്യവട്ടം ശ്രീകണ്ഠന് നായര്‍, ഡോ. പ്രഭാകരന് പൈയാടക്കല്, പ്രേംനസീര്‍ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്, മാധ്യമ പ്രവര്ത്തകന് റഹീം പനവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്മാന് പിരപ്പന്‍കോട് ശ്യാംകുമാര്‍ സ്വഗതവും, ജില്ലാ സെക്രട്ടറി ഷാജി നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.