ലാൽജി ജോർജ്ജിൻ്റെ “ഋതം” ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്നു

0

കഥയെഴുത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട സാഹിത്യകാരനായ ചലച്ചിത്ര സംവിധായകനാണ് ലാൽജി ജോർജ്.മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കൂ’ എന്ന പ്രപഞ്ചസത്യത്തെ, ദൃശ്യവൽക്കരിച്ചുകൊണ്ട്, ‘ഋതം’ (beyond the truth) എന്ന ചലച്ചിത്ര കാവ്യവുമായി വീണ്ടും എത്തുകയാണ്.ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ‘ചിതറിയവർ’ നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുത്ത് പ്രശസ്തി നേടിയിരുന്നു.ഇഫ്താഹ് ആണ് മറ്റൊരു ചിത്രം.സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യഹൃദയങ്ങളുടെ, വികാര വിക്ഷോഭ ങ്ങളുടെയും, അന്ത:സംഘർഷ ങ്ങളുടെയും തനിമ ഒട്ടും ചോർന്നു പോകാതെ, അതിമനോഹരമായി നെയ്തെടുത്ത
‘ഋതം’ ഫെബ്രുവരി രണ്ടിന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട അതി മനോഹരമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, ഒരു നല്ല ചലച്ചിത്ര ആവിഷ്‌ക്കാരം എന്നാണ് സംവിധായകൻ ലാൽജി ജോർജ്അവകാശപ്പെടുന്നത്.ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ
ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരും സംവിധായകനായ ലാൽജി ജോർജ്ജിനൊപ്പം
ചിത്രത്തിൻ്റെ പ്രീറിലീസ്
പ്രസ്സ്മീറ്റിൽ പങ്കെടുത്തു.

ചിറയിൻകീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അതി സങ്കീർണമായ വൈകാരിക സംഘർഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും, വേദനയുടെയും കഥയാണ്.

മത സൗഹൃദത്തിന്റെ വിലയും തീവ്ര പ്രണയത്തിന്റെ ഭാവുകത്വവും ഇട കലർത്തി സമൂഹത്തിൽ നന്മയുടെ സന്ദേശം നല്കാൻ ഈ ചിത്രത്തിന് കഴിയുമെന്ന് നടൻ ഡോ. ഷാജു വിലയിരുത്തുന്നു.

അനുഗ്രഹീത കലാകാരന്റെ കൈയൊപ്പ് പതിഞ്ഞ സ്നേഹാമൃതം, അതാണ് നമ്മുടെ “ഋതം” എന്ന് നായികയായ സോണിയ മൽഹാർ.

മാജിക് ലാന്റേൺ മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിനായി
ഹാരിസൺ ലൂക് ഛായാഗ്രഹണവും
ദിനേശ് ദിനു എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.

ഗാനരചന രാജേഷ് അറപ്പുര, സംഗീതം ഗോപൻ സാഗരി, ആലാപനം ജോസ് സാഗർ, പശ്ചാത്തല സംഗീതം നൽകിയത് ഷമൽ രാജ് ആണ്.

മേക്കപ്പ് ഷാ പുനലൂർ, ജിജൊ, ജോജോ, വസ്ത്രാലങ്കാരം അശോകൻ കൊട്ടാരക്കര,
കലാ സംവിധാനം അനിൽ ശ്രീരാഗം,
രതീഷ് പറവൂർ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബിജു ചക്കുവരക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗോകുലം തുളസീധരൻ, സൗണ്ട് ഡിസൈൻ& മിക്സിങ് ആനന്ദ് ബാബു, കളറിസ്റ് സജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You might also like

Leave A Reply

Your email address will not be published.