സംസ്ഥാന മദ്യവർജ്ജന സമിതി ഒൻപതാം സംസ്ഥാന സമ്മേളനം പ്രസ്സ് ക്ലബ്ബിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉത്ഘാടനം ചെയ്തു
സംസ്ഥാന മദ്യവർജ്ജന സമിതി ഒൻപതാം സംസ്ഥാന സമ്മേളനം പ്രസ്സ് ക്ലബ്ബിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉത്ഘാടനം ചെയ്തു.റസൽ സബർമതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചൈൽഡ് വെൽഫെയർ ചെയർ പേഴ്സൻ അഡ്വ:ഷാനിബ ബീഗം വിശിഷ്ട അഥിതിയായിരുന്നു.നടി ജീജ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിരപ്പൻകോട് ശ്യാം കുമാർ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഡോ :അനിൽ കുമാർ, പ്രഭാകരൻ പയ്യാടക്കൽ, റോബർട്ട് സാം, വിജി വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.