സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകയും ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി ഷീജ സാന്ദ്രയ്ക്ക് 25.000 രൂപയും പ്രശസ്തി പത്രവും
ജോബ് ഡേ ഫൗണ്ടേഷൻ ഇൻ മെമ്മോറിയൽ ഓഫ് ഷീല ടീച്ചർ അവാർഡ് ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ സംഘടനയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകയും ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി ഷീജ സാന്ദ്രയ്ക്ക് 25.000 രൂപയും പ്രശസ്തി പത്രവും, ഫലകവും ബഹു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ നൽകി. എം ആർ തമ്പാൻ ( മുൻ ഭാഷ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ) ശ്രീ ചെറിയാൻ ഫിലിപ്പ്, ബിഎസ്എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ, ശ്രീമതി ബി.എസ് ലക്ഷ്മി, ശ്രീമതി.ജയശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു